കൂർബാന ക്രമം മാറ്റിയതിൽ പ്രതിഷേധം, ദില്ലിയിൽ പള്ളികൾ പൂട്ടി

സീറോമലബർ സഭയുടെ കുർബാന ക്രമവുമായി ബന്ധപ്പെട്ട് ദില്ലിയിൽ പള്ളികൾ അടച്ച് പൂട്ടലും സംഘർഷവും. വിശ്വാസികൾക്ക് ആരാധന നിഷേധിച്ച് ഫരീദാബാദ് രൂപതയിലെ പള്ളികൾ എല്ലാം അടച്ചു പ്രതിഷേധിക്കുകയാണ്‌. സീറോ മലബാർ സഭയുടെ ഏകീകൃത സിനഡ് കുർബാന ക്രമം ആഗോള സീറോ മലബാർ കത്തോലിക്കാ സഭയിൽ കഴിഞ്ഞ മാസം നവംബർ 28 മുതൽ തുടങ്ങുകയും, ഫരീദാബാദ് രൂപതയിലെ വിശ്വാസികൾ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും, സിനടിനോടും, വിശ്വാസികളോടും, യുദ്ധപ്രഖ്യാപനം നടത്തി ഏകാധിപത്യ രീതിയിൽ രൂപത അധ്യക്ഷൻ മാർ കുരിയാക്കോസ് ഭരണികുളൻങ്ങര വിശ്വാസികൾക്കെതിരായ നിലപാട് സ്വീകരിക്കുകയായിരുന്നു.

പള്ളികൾ പൂട്ടി സിനഡ് കുർബാന അർപ്പണം സാധ്യമല്ല എന്നു വിശ്വാസികളെ ഭീഷണി പെടുത്തിയ സാഹചര്യത്തിൽ, വിശ്വാസികൾ ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ പ്രാർഥന യജ്ഞം സംഘടിപ്പിച്ചു. അതിനിടെ ബിഷപ്പ് ചർച്ചക്കെന്ന പേരിൽ വിശ്വാസികളേ ക്ഷണിക്കുകയും ഡൽഹി കരോൾ ബാഗ് സ്ഥിതി ചെയ്യുന്ന ബിഷപ് ഹൗസിൽ ചർച്ചക്ക് എത്തിയപ്പോൾ അസിസ്റ്റൻ്റ് കമ്മീഷണർ റാങ്കിലുള്ള ഓഫിസർ ഉൾപെടെ വൻ പോലീസ് സന്നാഹത്തെ വിളിച്ചു വരുത്തി വിശ്വാസികളെ അപമാനിക്കുകയും ചെയ്തതായി വിശ്വാസികൾ തന്നെ പറയുന്നു.