വിധി കോപ്പാ…ചെങ്കൊടി മാറ്റി ബസോടിക്കൂ കോടതി വിധിയുമായി വന്ന ഉടമയേ തടഞ്ഞ് സിഐടിയു

കോടതി വിധിയുമായി സ്വന്തം ബസ് റൂട്ടിൽ ഓടിക്കാൻ ചെന്ന ഉടമയേ വെല്ലുവിളിച്ച് സി ഐ ടി യു / സി.പി.എം നേതാക്കൾ.കോടതി വിധിയുമായി വന്ന ഉടമയേ സഹായിക്കാതെ സമരക്കാരുമായി ചേർന്ന് ബസ് ഉടമയേ പോലീസ് പരിഹസിക്കുന്നതും സമരക്കാരുമായി എസ് ഐ അടക്കം ഉള്ളവർ ചിരിച്ച് മറിയുന്നതുമായ ദൃശ്യങ്ങളും വീഡിയോയിൽ കാണാം.

കോട്ടയം തിരുവാർപ്പ് റൂട്ടിൽ ഓടുന്ന ബസിൽ കൂലി തർക്കം ഉന്നയിച്ച് സി ഐ ടി യുക്കാർ കൊടി കുത്തി സമരം നടത്താൻ തുടങ്ങിയിട്ട് ഏറെ ദിവസങ്ങളായി. ഇപ്പോൾ സി.ഐ ടിയുവിനെതിരേ കോടതി വിധി വന്നിരിക്കുന്നു. ഉടമയ്ക്ക് അദ്ദേഹം തീരുമാനിക്കുന്ന ജോലിക്കാരേ വയ്ച്ച് ബസ് സർവീസ് നടത്താം എന്ന്. ഇത് അനുസരിച്ച് രാവിലെ റൂട്ട് നടത്താൻ ചെന്നപ്പോൾ സി ഐ ടി യു / സി.പി.എം നേതാക്കൾ എത്തി ബസ് ഉടമയേ തടയുകയായിരുന്നു. ഏത് കോടതി വിധി ഉണ്ടേലും ബസ് അനക്കാൻ സമ്മതിക്കില്ലെന്നാണ്‌ നേതാകൾ പറഞ്ഞത്. മാത്രമല്ല കോടതി വിധി കീറി കളയും എന്നും എന്ത് കോടതി വിധി എന്നും ഒക്കെ വിളിച്ച് പറയുന്നു

ഇതിനിടെ ബസ് ഓടിക്കാൻ സംരക്ഷണം നല്കേണ്ട പോലീസും സമരക്കാർക്ക് ഒപ്പം ചേർന്ന് ഉടമക്കെതിരെ സംസാരിച്ചു എന്നതാണ്‌ ഗൗരവതരം. കോടതി വിധിയുമായി ചെന്ന ബസ് ഉടമയേ മടക്കി വിടുമ്പോൾ പോലീസ് കാഴ്ച്ചക്കാർ ആയിരുന്നു.

കോടതി വിധി ഉണ്ടായിട്ടും ബസ് ഓടിക്കാൻ സമ്മതിക്കാത്ത അവസ്ഥയാണിപ്പോൾ. ബസിനു മുന്നിലേ സമര പന്തൽ പൊളിച്ച് മാറ്റണം എന്ന് ബസ് ഉടമ പോലീസിനോട് യാചിച്ചു. എന്നാൽ അതൊന്നും ഞങ്ങളുടെ പണിയല്ല എന്നായിരുന്നു പോലീസ് എസ് ഐയുടെ മറുപടി. ബസിലെ പാർട്ടി കൊടികൾ മാറ്റി തരണം എന്ന് പറഞ്ഞപ്പോഴും അത് ഞങ്ങൾക്ക് ഒന്നും ചെയ്യാൻ ആകില്ലെന്നും അവരൊക്കെ സംസ്ഥാനം ഭരിക്കുന്നവരാണ്‌..പ്രശ്നമാകും എന്നും സ്ഥലത്ത് നിന്ന പോലീസ് പറഞ്ഞു..

വീഡിയോ കാണാം