സീറ്റ് ബെല്‍റ്റ് ധരിച്ചില്ല, മുഖ്യമന്ത്രിയുടെ കാർ എഐ ക്യാമറയിൽ കുടുങ്ങി, 500 രൂപ പിഴ

മുഖ്യമന്ത്രി പിണറായി വിജയന്റെ കിയ കാര്‍ണിവല്‍ കാറിന് മോട്ടോര്‍ വാഹനവകുപ്പിന്റെ പിഴ. മുന്‍സീറ്റില്‍ ഇരുന്ന വ്യക്തി സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് പിഴയീടാക്കിയത്. കഴിഞ്ഞ ഡിസംബര്‍ 12ന് വൈകീട്ട് നാലിനാണ് കാര്‍ ക്യാമറയില്‍ കുടുങ്ങിയത്. മുണ്ടക്കയം – കുട്ടിക്കാനം റോഡില്‍ വച്ചാണ് വാഹനത്തിന് 500 രൂപ പിഴ ഈടാക്കിയിരിക്കുന്നത്.നവകേരള സദസ്സിന്റെ യാത്രയ്ക്കിടെ എസ്‌കോര്‍ട്ട് വാഹനമായാണ് അന്ന് ഈ കാര്‍ വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. മുന്‍ സീറ്റില്‍ ഇരുന്നു യാത്ര ചെയ്ത ഉദ്യോഗസ്ഥന്റെ ചിത്രവും പതിഞ്ഞിട്ടുണ്ട്. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ബസില്‍ യാത്ര ചെയ്തപ്പോഴാണ് ഈ കാര്‍ വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നത്.

ആടറിയുമോ അങ്ങാടി വാണിഭം എന്ന് പറയുന്നത് പോലെ ക്യാമറയ്ക്കു അറിയുമോ ഇത് മുഖ്യന്റെ കാർ ആണെന്ന്. എന്തായാലും ഇനി പിഴ അടയ്ക്കുമോ വേണ്ടെന്നു വയ്ക്കുമോ എന്ന് കണ്ടറിയാം വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിനു മുകളിലായി പൊലീസ് എന്ന ബോര്‍ഡും ഘടിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ 12 നാണ് ഇടുക്കിയില്‍ നവകേരള സദസ് നടന്നത്

ട്രാഫിക് പിഴയുടെ കാര്യത്തിൽ, സംസ്ഥാനത്ത് സാധാരണക്കാർക്കും രാഷ്ട്രീയക്കാർക്കും രണ്ട് നിയമങ്ങൾ ഉണ്ടെന്ന് തോന്നുന്നു. ഒരു തവണ പിഴ ഈടാക്കിയപ്പോൾ ഗവർണർ പണം നൽകി മാതൃക കാട്ടിയപ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിൻ്റെ പേരിൽ പിഴയടക്കാൻ മെനക്കെട്ടിട്ടില്ല.

സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വാഹനം 38 തവണ നിയമം ലംഘിച്ച് കാമറയിൽ കുടുങ്ങി. മുഖ്യമന്ത്രിയുടെ വാഹനം (KL 10 CB 7400) വേഗപരിധി ലംഘിച്ചു, 2017 ജൂൺ 28-ന് 400 രൂപ പിഴയായി ക്ഷണിച്ചു. പിഴ അതിൻ്റെ ഉടമ ഇതുവരെ അടച്ചിട്ടില്ല.മൂന്നര വർഷത്തിനിടെ 38 തവണ അദ്ദേഹത്തിൻ്റെ വാഹനം (കെഎൽ 01 ബിവി 1926) പിഴ ഈടാക്കിയെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പിഴയടച്ചിട്ടിലാത്തവരിൽ പെടും ഇതേ പേരിൽ രജിസ്റ്റർ ചെയ്ത മറ്റ് മൂന്ന് വാഹനങ്ങൾക്കൊപ്പം 53 നോട്ടീസുകളും കോടിയേരിക്ക് അയച്ചിരുന്നു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മൂന്ന് തവണ പിഴ ചുമത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ കാർ (കെഎൽ 01 ബിഎൻ 6115) 52 തവണ ഗതാഗത നിയമം ലംഘിച്ചു. ഇതേ പേരിൽ രജിസ്റ്റർ ചെയ്ത KL 01 BQ 8035 59 തവണയും KL 01 BQ 7563 48 തവണയും KL 01 BZ 2623 46 തവണയും KL 01 BQ 8074 17 തവണയും ട്രാഫിക് നിയമം ലംഘിച്ചു. ഒരു ലക്ഷം രൂപയോളം പിഴയടയ്ക്കണം.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നാല് പിഴയും കെപിസിസി അധ്യക്ഷൻ എംഎം ഹസ്സൻ രണ്ട് പിഴയും അടക്കേണ്ടി വരും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഡീൻ കുര്യാക്കോസ് 22 തവണ ട്രാഫിക് നിയമങ്ങൾ തെറ്റിച്ചു. ആർഎസ്പി നേതാവ് ഷിബു ബേബി ജോണിൻ്റെ ആഡംബര കാറിന് 10 തവണ പിഴ ചുമത്തി.സാധാരണക്കാരന് പിഴ ചുമത്താൻ ഏതറ്റം വരെയും പോകുന്ന പോലീസുകാരും മോട്ടോർ വാഹന വകുപ്പിൻ്റെ നോട്ടീസ് ചെവിക്കൊണ്ടില്ല. സംസ്ഥാന പോലീസ് മേധാവിയുടെ കാർ (KL 01 BK 7422) 52 തവണയും KL 01 AK 5327, 16 തവണയും ട്രാഫിക് നിയമങ്ങൾ ലംഘിച്ചു.

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന പൊലീസ് വാഹനങ്ങള്‍ക്കും പിഴ ഈടാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. വന്നിരുന്നു വാഹനങ്ങള്‍ ഓടിക്കുന്ന ഉദ്യോഗസ്ഥരില്‍നിന്ന് പിഴ ഈടാക്കണം.പൊലീസ് വാഹനങ്ങള്‍ നിയമം ലംഘിക്കുന്നത് പതിവായതോടെയാണ് ഡിജിപിയുടെ നിര്‍ദേശം വന്നത്. ഉദ്യോഗസ്ഥര്‍ പിഴ അടച്ചതിന്റെ വിശദാംശങ്ങള്‍ 10 ദിവസത്തിനകം അറിയിക്കണമെന്നും നിർദേശത്തിൽ ഉണ്ട് നിയമം നടപ്പിലാക്കുന്ന ഏജന്‍സിയെന്ന നിലയില്‍ പൊലീസിന് ട്രാഫിക് നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യതയുണ്ടെന്ന് ഡിജിപിയുടെ നിര്‍ദേശത്തില്‍ പരാമര്‍ശിക്കുന്നു. ട്രാഫിക് നിയമം ലംഘിക്കുന്നവരാണ് പിഴ അടയ്‌ക്കേണ്ടത്. സര്‍ക്കാരിന്റെ പണം ഇതിനായി ചെലവാക്കാനാകില്ലെന്നും പിഴ അടച്ച ഉദ്യോഗസ്ഥരുടെ വിവരം സംസ്ഥാനതലത്തില്‍ ശേഖരിച്ച് അറിയിക്കാനും ഡിജിപി നിര്‍ദേശിച്ചു.

പൊലീസ് വാഹനങ്ങൾ നിയമങ്ങൾ ലംഘിക്കുന്നത് പതിവായതോടെയാണ് ഡി.ജി.പിയുടെ ഉത്തരവ്. എ.ഐ ക്യാമറകൾ സ്ഥാപിച്ചതോടെ പൊലീസ് വാഹനങ്ങളുടെ നിയമലംഘനങ്ങൾ കണ്ടെത്താനായി. ഇതിൽ നടപടി സ്വീകരിക്കാത്തതിനെതിരെ വ്യാപകമായി വിമർശനവും ഉയർന്നു. ഇതോടെ നിയമലംഘകരായ പൊലീസുകാർക്ക് മേൽ കടിഞ്ഞാണിടാൻ ഡി.ജി.പി തീരുമാനിക്കുകയായിരുന്നു. സീറ്റ് ബെൽറ്റ് ധരിക്കാതെ വണ്ടി ഓടിക്കൽ, ചുവപ്പ് ലൈറ്റ് ലംഘിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങളാണ് അധികവും. പിഴ ലക്ഷങ്ങളിലെത്തിയതും നടപടി കടുപ്പിക്കാനുള്ള കാരണമായി.