തൃശൂരിൽ വലിയ ഭൂരിപക്ഷത്തോടു കൂടി സുരേഷ് ഗോപി ജയിക്കും, ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണല്ലോ? വിജി തമ്പി

തൃശൂരുകാർ രണ്ടു പ്രാവശ്യം അദ്ദേഹത്തെ കയ്യൊഴിഞ്ഞു അതിൽ നഷ്ടം അവർക്കു മാത്രമാണെന്ന് സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനുമായ വിജി തമ്പി. ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണ്. ഒന്നു കഴിഞ്ഞു, രണ്ടു കഴിഞ്ഞു. ഈ മൂന്നാം തവണ തൃശൂരിൽ നിന്ന് ഏറ്റവും വലിയ ഭൂരിപക്ഷത്തോടു കൂടി സുരേഷ് ഗോപി എംപിയായി തിരഞ്ഞെടുക്കപ്പെടും എന്നും വിജി തമ്പി പറഞ്ഞു.

അതിൽ നിന്ന് ഏറെ വ്യത്യസ്തനാണ് സുരേഷ് ഗോപി. സുരേഷ് ഗോപി എന്ന മനുഷ്യ സ്‌നേഹി രാഷ്ട്രീയ പ്രവർത്തനം ചെയ്യുന്നത് ജന സേവനത്തിനു വേണ്ടിയാണ്. മറ്റൊരു ചിന്തയും അദ്ദേഹത്തിനില്ല. ഒരുകാര്യം പറഞ്ഞാൽ അതു നടപ്പാക്കണമെന്ന് നിർബന്ധവുമുണ്ട്. തൃശൂരിൽ ശക്തൻ മാർക്കറ്റ് നന്നാക്കുമെന്നു പറഞ്ഞു, അദ്ദേഹം സ്വന്തം കയ്യിൽ നിന്നു പൈസ ഇറക്കി മാർക്കറ്റ് നന്നാക്കി.

അതുപോലെ തന്നെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രം അനൗൺസ് ചെയ്തിരുന്നു. ‘ജയ് ശ്രീറാം’ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ കോൺസെപ്റ്റ് പോസ്റ്റർ അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. തകർന്ന നിലയിലുള്ള ക്ഷേത്രവും കൊടിമരവും കൽവിളക്കും പശ്ചാത്തലമായി നിൽക്കുന്ന നായകനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്.