കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യം , വയനാട്ടിൽ രാത്രി എയ്ഡ് പോസ്റ്റ് അടച്ചിടും

വയനാട്: കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യത്തെ തുടർന്ന് വയനാട് ജില്ലയിൽ രാത്രി എയ്ഡ് പോസ്റ്റ് അടച്ചിടും. അയ്യങ്കുന്നിൽ ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ കമ്യൂണിസ്റ്റ് ഭീകരർ മറ്റു ജില്ലകളിലേക്ക് കിടക്കുന്നതായി വിവരങ്ങൾ പുറത്തു വന്നിരുന്നു. തണ്ടർബോൾട്ടുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾക്ക് വെടിയേറ്റതായാണ് വിവരം. ഇവരുടെ നേതാവായ മൊയ്‌ദീന് വെടിയേറ്റതായാണ് വിവരം. ഇതിന് പിന്നാലെയാണ് മറ്റു ജില്ലകളിൽ മാവോയിസ്റ്റ് സാനിധ്യം കണ്ടെത്തുന്നത്.

ജില്ലയിൽ കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യത്തെ തുടർന്ന് രാത്രി എയ്ഡ് പോസ്റ്റ് അടച്ചിടും. വയനാട് കാട്ടിക്കുളം എയ്ഡ് പോസ്റ്റ് രാത്രിയിൽ അടച്ചിടാൻ തീരുമാനമായി. രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെയാണ് അടിച്ചിടുന്നത്. ബത്തേരിയിൽ കമ്യൂണിസ്റ്റ് ഭീകരരിൽ നിന്നും പോലീസ് ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു. വയനാട് ചപ്പാരം കോളനിയിലെ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് നാല് തോക്കുകൾ പോലീസ് പിടിച്ചെടുത്തത്.

മുഖ്യമന്ത്രിയുടെ സ്വന്തം നാടായ പിണറായിലും ഭീകരർ എത്തിയിരുന്നു. ഇവർ മുഖ്യനെ ലക്ഷ്യം വയ്ക്കുന്നതായും വിവരങ്ങളുണ്ട്. പിണറായിയിൽ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയതോടെ തണ്ടർബോൾട്ട് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. നവംബർ ഏഴിന് രാത്രി 10.45 ഓടെയായിരുന്നു വയനാട് ബത്തേരിയിൽ കമ്യൂണിസ്റ്റ് ഭീകരരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. വനമേഖലയിൽ തിരച്ചിലിനിടെ കമ്യൂണിസ്റ്റ് ഭീകരർക്ക് നേരെ പോലീസ് വെടിവയുതിർക്കുകയായിരുന്നു.

ഏകദേശം അര മണിക്കൂറോളം വെടിവയ്പ്പ് തുടർന്നു. സംഭവത്തിൽ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.