തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കന്നഡ നടന്‍ ശിവരാജ് കുമാറിന്റെ സിനിമകള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കന്നഡ നടന്‍ ശിവരാജ് കുമാറിന്റെ സിനിമകള്‍ക്ക് വിലക്ക് ഏര്‍പ്പബെടുത്തണമെന്ന് ഒബിസി മോര്‍ച്ച. ഇക്കാര്യം ഉന്നയിച്ച് ഇവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ശിവരാജ് കുമാറും ഭാര്യയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിക്കുന്നതിനാല്‍ സിനിമ ജനങ്ങളെ സ്വാധീനിക്കുമെന്നാണ് ഒബിസി മോര്‍ച്ച പറയുന്നത്.

കര്‍ണാടകയിലെ ഷിവമോഗയിലാണ് ശിവരാജ് കുമാറിന്റെ ഭാര്യ മത്സരിക്കുന്നത്. അതേസമയം സിനിമയ്ക്ക് പുറമെ അദ്ദേഹത്തിന്റെ പരസ്യങ്ങളും ചിത്രങ്ങളും ഉപയോഗിക്കുന്നത് തടയണമെന്നും പരാതിയിലുണ്ട്.

അതേസമയം 2023ലെ കര്‍ണാടക തിരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യയ്ക്കായി ശിവരാജ് കുമാര്‍ പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു.