സീറ്റ്‌ വിട്ടു നൽകില്ല, മൂവാറ്റുപുഴയിൽ കോൺഗ്രസ്‌ സ്ഥാനാർഥി തന്നെ മത്സരിക്കും: ജോസഫ് വാഴയ്ക്കൻ

മൂവാറ്റുപുഴയിൽ കോൺഗ്രസ്‌ സ്ഥാനാർഥി തന്നെ മത്സരിക്കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ്‌ ജോസഫ് വാഴയ്ക്കൻ. മൂവാറ്റുപുഴ വിട്ട് കിട്ടണമെന്ന ആവശ്യവുമായി ജോസഫ് വിഭാഗം രംഗത്ത് എത്തിയ സാഹചര്യത്തിലാണ് ജോസഫ് വാഴയ്ക്കന്റെ പ്രതികരണം. നിലവിലെ സാഹചര്യത്തിൽ സീറ്റ്‌ വിട്ടു നൽകേണ്ടന്നും, മൂവാറ്റുപുഴയിൽ കോൺഗ്രസ്‌ സ്ഥാനാർഥി തന്നെ മത്സരിക്കുമെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു.

മൂവാറ്റുപുഴയിൽ ജോസഫ് വാഴയ്ക്കൻ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം മൂവാറ്റുപുഴയിലും തിരുവനന്തപുരത്തും ജോസഫ് വാഴയ്ക്കനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപെട്ടിരുന്നു. തനിക്കെതിരെയുള്ള പോസ്റ്ററുകൾ ഗൗരവമായി കാണുന്നില്ലെന്നും ജോസഫ് വാഴയ്ക്കൻ പ്രതികരിച്ചു. ഇത്തവണ മൂവാറ്റുപുഴയിൽ വിജയം ഉറപ്പെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്.