കോൺഗ്രസിന് വീണ്ടും തിരിച്ചടി, അക്കൗണ്ടുകൾ മരവിപ്പിക്കരുതെന്ന ഹർജി തള്ളി ഇൻകം ടാക്സ് ട്രൈബ്യൂണൽ

ന്യൂഡൽഹി∙കോൺഗ്രസിന് വീണ്ടും തിരിച്ചടിയായി. ബാങ്ക് അക്കൗണ്ടുകൾക്കെതിരായ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇൻകം ടാക്സ് ട്രൈബ്യൂണൽ തള്ളി.

2018–19 വർഷത്തേക്ക് 210 കോടി രൂപ നികുതി അടയ്ക്കമെന്നാവശ്യപ്പെട്ട് ഫെബ്രുവരിയിൽ പാർട്ടിയുടെ നാല് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. ഈ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പാർട്ടി ട്രൈബ്യൂണലിനെ സമീപിച്ചത്. രാഷ്ട്രീയ പാർട്ടികൾ വരുമാന നികുതി അടയ്ക്കുന്നത് സാധാരണമാണോ? ബിജെപി വരുമാന നികുതി അടയ്ക്കുന്നുണ്ടോ? ഇല്ല, പിന്നെ എന്തുകൊണ്ടാണ് 210 കോടി രൂപ കോൺഗ്രസിനോട് നികുതി അടയ്ക്കാൻ ആവശ്യപ്പെടുന്നത്?’’ – അജയ് മാക്കൻ ചോദിച്ചു.

അക്കൗണ്ട് മരവിപ്പിച്ചാൽ ബില്ലുകൾ മാറാൻ സാധിക്കില്ലെന്നും ശമ്പളം നൽകാൻ സാധിക്കില്ലെന്നും പാർട്ടി അറിയിച്ചു. വാദം കേൾക്കാനിരിക്കെ ആദായനികുതി വകുപ്പ് കോൺഗ്രസിന്റെ മൂന്ന് അക്കൗണ്ടുകളിൽ നിന്ന് 65 കോടി രൂപ പിൻവലിച്ചതായി കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ ആരോപിച്ചു.