ലോക്‌സഭാ തെരഞ്ഞെടുപ്പ്, കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. കേരളത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. പട്ടികയില്‍ രാഹുല്‍ ഗാന്ധി, കെസി വേണു ഗോപാല്‍, കെ സുധാകരന്‍ എന്നിവരും അവസാന നിമിഷം ഷാഫി പറമ്പിലും ഇടം പിടിച്ചു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നായിരിക്കും മത്സരിക്കുക. കെസി വേണു ഗോപാല്‍ ആലപ്പുഴയില്‍ നിന്നും മത്സരിക്കും. കെ മുരളീധരന് പകരം ഷാഫി പറമ്പില്‍ വടകരയില്‍ സ്ഥാനാര്‍ഥിയാകും. അതേസമയം മത്സരിക്കുന്നില്ലെന്ന് പറഞ്ഞ കെ സുധാകരന്‍ കണ്ണൂരില്‍ തന്നെ മത്സിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സഹോദരി പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നതാണ് കെ സുധാകരനെ തൃശൂരിലേക്ക് മാറ്റുവാന്‍ കാരണം.

തിരുവനന്തപുരം ശശിതരൂർ, ആലപ്പുഴയിൽ കെ സി വേണുഗോപാൽ, തൃശൂരിൽ കെ മുരളീധരൻ, മാവേലിക്കര കൊടിക്കുന്നിൽ സുരേഷ്, എറണാകുളം ഹൈബി ഈഡൻ, കണ്ണൂർ കെ സുധാകരൻ, കാസർകോട് രാജ്‌മോഹൻ ഉണ്ണിത്താൻ, ആലത്തൂർ രമ്യ ഹരിദാസ്, വടകരയിൽ ഷാഫി പറമ്പിൽ, ആറ്റിങ്ങൽ അടൂർപ്രകാശ്, പത്തനംതിട്ട ആന്റോ ആന്റണി, ചാലക്കുടി ബെന്നിബെഹന്നാൻ, വയനാട് രാഹുൽ ഗാന്ധി, കോഴിക്കോട് എം കെ രാഘവൻ, ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് എന്നിവർ മത്സരിക്കും.