മുഹമ്മദ് റിയാസ് ആയിരക്കണക്കിന് കോടി മുടക്കി പണിയിപ്പിക്കുന്ന പുനലൂര്‍-മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈവേ, യാതൊരു പ്രയോജനവുമില്ല, punalur muvattupuzha state highway

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആയിരക്കണക്കിന് കോടി രൂപ മുടക്കി നിര്‍മിക്കുന്ന പുനലൂര്‍- മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈവേ ഒരു പ്രയോജനവും ലഭിക്കാതെ പോകുന്നു (punalur muvattupuzha state highway). ശബരിമലയിലേക്കുള്ള പ്രധാന പാതയായ ഈ ഹൈവേയില്‍ കോടികള്‍ മുടക്കി നിര്‍മിക്കുന്നെങ്കിലും ചരക്ക് വാഹനങ്ങള്‍ക്ക് പ്രയോജനം ലഭിക്കില്ല. കോടികള്‍ മുടക്കിയ ഈ വഴിയില്‍ എത്തിയ ഒരു വാഹം മുകളിലെ പാലത്തില്‍ ( Fly over) ഉരയുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. ലോഡ് കയറ്റി വന്ന ലോറിക്ക് ഈ വഴി കടക്കാന്‍ സാധിക്കുന്നില്ല.

ആന്ധ്രമുതല്‍ പല സംസ്ഥാനങ്ങളില്‍ കൂടി നൂറു കണക്കിന് റോഡുകളിലൂടെയും ഹൈവെകളിലൂടെയും സഞ്ചരിച്ച് കേരളത്തിലെ ഈ സ്റ്റേറ്റ് ഹൈവേയില്‍ എത്തിയപ്പോഴാണ് ഇത്രയും ദുരിതം അനുഭവിക്കേണ്ടതായി വന്നത്. വലിയ വാഹനങ്ങള്‍ ഒന്നും ഈ വഴി കടന്ന് പോകാനാവില്ല. മറ്റ് സംസ്ഥാനത്ത് നിന്നും എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ്. പിന്നോട്ട് തിരിച്ച് മറ്റ് റോഡുകളിലൂടെ പോകേണ്ട സ്ഥിതിയാണിവിടെ. കോടികള്‍ മുടക്കി പണിത ഹൈവേ ഒരു പ്രയോജനവുമില്ലാതായി മാറുകയാണ്.

റോഡിന് അന്തര്‍ ദേശീയ നിലവാരം ഇല്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമാകുന്നത്. 5.6 മീറ്ററാണ് ഒരു റോഡിന് മീതേ കെട്ടുന്ന പാലത്തിന് വേണ്ട ഉയരം. ഈ ഉയരം പാലിക്കാത്തതിനാലാണ് ഇത്തരത്തില്‍ പ്രയോജനമില്ലാതെ ഹൈവെ മാറിയത്. അന്തര്‍ദേശീയ പൊതുനിയമവും ഇന്ത്യന്‍ ഗതാഗത മന്ത്രാലയവും ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസും അഗീകരിച്ചതാണ് ഫ്‌ലൈ ഓവറുകളുടെ ഉയരം 5.6 മീറ്റര്‍ എന്നുള്ളത്. ഇതു പ്രകാരമാണ് കണ്ടയിനര്‍ ഉയരവും മറ്റ് സംസ്ഥാനത്ത് നിന്നും എത്തുന്ന കൂറ്റന്‍ ലോറി കളുടെയും ഉയരവും ലോഡും, ഇവിടെ ഈ ലോറിയുടെ ഉയരം നിയമാനുസൃതം ആണ്. 4 മീറ്ററിലധികമേ ഉയരമുള്ളു, റോഡ് നിര്‍മ്മാണത്തിലെ ഗുരുതര അപാകതയാണിതിന് കാരണം എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വലിയ ലോറികള്‍ക്കും തൂത്തുക്കുടിയില്‍ നിന്നും കൊച്ചിയിലേക്ക് വരുന്ന കണ്ടെയിനറുകള്‍ക്കും 1500 കോടി രൂപ മുടക്കിയ ദേശീയ പാത ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ സ്‌റ്റോറി,