രോഗം ബാധിച്ചവർക്കും പറയാനുണ്ട്, ഞങ്ങൾ തെറ്റു ചെയ്തിട്ടില്ല,അല്ലെങ്കിൽ അവൾക്ക് ഉമ്മ കൊടുക്കുമോ

സംസ്ഥാനത്ത് രണ്ടാമതും കൊറോണ പ്രഖ്യാപിച്ചതോടെ ചര്‍ച്ചകള്‍ മുഴുവന്‍ റാന്നിയിലെത്തിയ ഇറ്റലിയില്‍ നിന്നുള്ള മൂന്നംഗ സംഘത്തെ ചുറ്റിപ്പറ്റിയാണ്. സമൂഹ മാധ്യമങ്ങള്‍ വ്യാജമായ വാര്‍ത്തകള്‍ അവര്‍ക്കെതിരെ പടച്ചു വിടുകയാണ്. വിമാനത്താവളത്തില്‍ നിന്നും അവര്‍ ഒളിച്ചോടി എന്നും, കള്ളം പറഞ്ഞു എന്നുമുള്ള വാര്‍ത്തകള്‍ വരെ ചില മാധ്യമങ്ങളില്‍ വന്നു. അവരുടെ ചിത്രങ്ങള്‍ വയ്ച്ച് മോശമായ വിധത്തില്‍ ഫേസ്ബുക്കിലും വാടസ്പ്പിലും തെറിയഭിഷേകം നടക്കുന്നു. ഇറ്റലിയില്‍ നിന്നും വന്ന ആ ദമ്പതിമാരെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വേട്ടയാടുമ്പോള്‍ യഥാര്‍ഥ സത്യം എന്താണെന്ന് അവര്‍ പറയുന്നു

ഈ സാഹചര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കോവിഡ് 19 ബാധിച്ച റാന്നി സ്വദേശി. ഞങ്ങള്‍ ഒന്നും മറച്ചുവെച്ചിട്ടില്ല., വിമാനം കയറുമ്പോള്‍ കൊറോണ ഇല്ലായിരുന്നു.. പള്ളിയില്‍ പോയെന്നും സിനിമയ്ക്കു പോയെന്നുമുള്ളത് വെറും ആരോപണങ്ങള്‍ മാത്രമാണ്. രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ‘പ്രായമായ അപ്പച്ചനെയും അമ്മച്ചിയെയും കാണാന്‍ നാട്ടില്‍ എത്തിയതാണ്, വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയതു സ്വന്തം സഹോദരിയും അവളുടെ 4 വയസ്സുള്ള മകളുമാണ്. രോഗം അറിയാമെങ്കില്‍ ഞങ്ങള്‍ ആ കുഞ്ഞിനെ എടുക്കുമോ? അവള്‍ക്ക് ഉമ്മ കൊടുക്കുമോ?രോഗം ബാധിച്ചവർക്കും അവകാശമുണ്ട്. പകർച്ച വ്യാധി കൊണ്ടുവന്നവർ എന്ന് ആക്ഷേപിക്കുന്നവർ മനുഷ്യത്വം ഇത്തിരി കാട്ടുക. സമയത്ത് ചികിൽസ തേടിയില്ല എന്നും ബലമായി മാറി നിന്നും എന്ന് പറ്റച്ചു വിടുന്ന ഓൺലൈൻ വാർത്തകൾ എല്ലാം പച്ച കള്ളം എന്നും ഇവർ പറയുന്നു.

ഇറ്റലിയില്‍ നിന്നാണെന്നു പറഞ്ഞിട്ടും ഒരു പരിശോധനയ്ക്കും നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ആവശ്യപ്പെട്ടില്ല. കാര്യങ്ങള്‍ മറച്ചു വയ്ക്കാന്‍ ശ്രമിച്ചിട്ടില്ല. വിടെനിന്നാണു വരുന്നതെന്നു പാസ്‌പോര്‍ട്ട് പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. നാട്ടിലെത്തിയ ശേഷം പള്ളിയില്‍ പോയെന്നും സിനിമയ്ക്കു പോയെന്നുമുള്ള ആരോപണങ്ങളും കുടുംബം നിഷേധിച്ചു. അമ്മയ്ക്ക് ആകെയുണ്ടായ പ്രയാസം രക്ത സമ്മര്‍ദംകൂടിയതാണ്. അതിനാണു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. നാട്ടിലെത്തിയാല്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആരും നിര്‍ദേശിച്ചുമില്ല.- രോഗി പറഞ്ഞു.