ലൈഫ് മിഷൻ കോഴ കേസിൽ സ്വപ്‌ന സുരേഷിന്റെ ജാമ്യം കോടതി ഉപാധികളോടെ നീട്ടി

കൊച്ചി. സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യം ഉപാധികളോടെ നീട്ടി. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണം എന്ന് കോടതി പറഞ്ഞു. അതേസമയംസരിത്തിന്റെ ജാമ്യാപേക്ഷയില്‍ ഉച്ചയ്ക്ക് ശേഷം തീരുമാനം എടുക്കും. ആദ്യഘട്ടത്തില്‍ സ്വപ്‌നയെയും സരിത്തിനെയും അറസ്റ്റ് ചെയ്യാത്തതില്‍ കോടതി ഇഡിയെ വിമര്‍ശിച്ചിരുന്നു.

കേസിലെ മറ്റൊരു പ്രതിയായ ശിവശങ്കറിന്റെ റിമാന്‍ഡ് ഓഗസ്റ്റ് അഞ്ച് വരെ നീട്ടി. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. കേസില്‍ കഴിഞ്ഞ ഫെബ്രുവരി 14നാണ് ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തത്.