ഗവര്‍ണറുടെ കാറിന് സംഭവിച്ച നഷ്ടം എത്രയാണെങ്കിലും കെട്ടിവയ്ക്കാം, നിയമം നിയമത്തിന്റെ വഴിക്കെന്ന് കോടതി

തിരുവനന്തപുരം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ നിലപാട് മയപ്പെടുത്തി പ്രോസിക്യൂഷന്‍. ജാമ്യം കൊടുക്കരുതെന്നും ഗുരുതര കുറ്റമാണെന്നും ഇന്നലെ കോടതിയില്‍ വാധിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതികള്‍ക്ക് അനുകൂല നിലപാടാണ് ബുധനാഴ്ച സ്വീകരിച്ചത്.

അതേസമയം ഗവര്‍ണറുടെ കാറിനുണ്ടായ നഷ്ടം എത്രയാണെങ്കിലും കെട്ടിവയ്ക്കാമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദത്തോട് കാശ് കെട്ടിവെച്ചാല്‍ എന്തും ചെയ്യാമെന്നാണോ കരുതിയതെന്ന് കോടതി ചോദിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും കോടതി പറഞ്ഞു. പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും.

ഗവര്‍ണറെയും രാഷ്ട്രപതിയെയും ആക്രമിക്കുന്നതിനെതിരായ ഐപിസി 124 വകുപ്പ് ചുമത്തിയതിനോട് പബ്ലിക് പ്രോസിക്യൂട്ടര്‍ പറയുന്നത്. സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ താല്‍പര്യമുള്ള അംഗങ്ങളെ നോമിനേറ്റ് ചെയ്തതിനെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. നിയമനം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിഷേധം ഉണ്ടായത്. നിയമനം മുമ്പ് കഴിഞ്ഞതില്‍ പ്രതിഷേധം മാത്രമായിട്ടെ കാണാന്‍ സാധിക്കു എന്നും മറ്റ് രീതിയില്‍ വ്യാഖ്യാനിക്കാന്‍ സാധിക്കില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം.