വണ്ടിപ്പെരിയാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി കോടതി

കട്ടപ്പന. വണ്ടിപ്പെരിയാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനു വീഴ്ച സംഭവിച്ചതായി കോടതി. കേസില്‍ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയുടെ പകര്‍പ്പിലാണ് കോടതിയുടെ പരാമര്‍ശം. കൊലപാതകം തന്നെയാണ് സംഭവിച്ചതെന്ന് കോടതി പറയുന്നു. അതേസമയം അന്വേഷണം ഉദ്യോഗസ്ഥന്‍ സംഭവം നടന്ന സ്ഥലത്ത് എത്തുന്നത് ഒരു ദിവസത്തിന് ശേഷമാണ്.

പോലീസിന് തെളിവ് ശേഖരിച്ചതില്‍ വീഴ്ച സംഭവിച്ചതായും കോടതി പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വസ്യത സംശയകരമാണെന്നും കോടതി പറഞ്ഞു. സംഭവസ്ഥലത്ത് വിരളടയാള വിദഗ്ധനെ കൊണ്ട് പരിശോധിപ്പിക്കുന്നതിലും അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചു. അതേസമയം പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായും കോടതി പറയുന്നു.

അതേസമയം ലൈംഗിക ചൂഷണം നടന്നതായി കോടതി അംഗീകരിച്ചു. കട്ടപ്പന അതിവേഗ സ്‌പെഷല്‍ കോടതിയാണ് അര്‍ജുനെ വെറുതെ വിട്ടത്. 2021 ജൂണ്‍ 30നാണ് വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിലെ മുറിയില്‍ കെട്ടിത്തൂക്കിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.