മന്ത്രി എ കെ ബാലന് കൊറോണ; പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് കൊറോണ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു.

ജനുവരി ഏഴിന് ചേരാൻ നിശ്ചയിച്ചിരുന്ന സംസ്ഥാന പട്ടികജാതി വികസന ഉപദേശക സമിതി, സംസ്ഥാന പട്ടികവർഗ വികസന ഉപദേശക സമിതി യോഗങ്ങൾ മാറ്റി വെച്ചതായി മന്ത്രിയുടെ ഓഫിസ്‌ അറിയിച്ചു.