കരുതൽ‌ ഡോസിനുള്ള ഇടവേള കുറയ്ക്കാൻ തത്വത്തിൽ തീരുമാനമായി

ഡൽഹി ∙ വിദേശയാത്രയ്ക്കു പോകുന്നവർക്ക് ഉൾപ്പെടെ കോവിഡ് വാക്സീന്റെ കരുതൽ‌ ഡോസിനുള്ള ഇടവേള കുറയ്ക്കാൻ തത്വത്തിൽ തീരുമാനമായി. ഏതു രാജ്യത്തേക്കാണോ പോകേണ്ടത് അവിടത്തെ നിബന്ധന പ്രകാരം ബൂസ്റ്റർ ഡോസ് നിർബന്ധമാണെങ്കിൽ കുത്തിവയ്പ് നേരത്തെ അനുവദിക്കാനാണ് തീരുമാനം. ഇതനുസരിച്ചു മാർഗരേഖയിൽ മാറ്റം വരും.

നിലവിൽ രണ്ടാം ഡോസ് എടുത്ത് 9 മാസം പിന്നിടുമ്പോഴാണ് മൂന്നാം ഡോസെടുക്കേണ്ടത്. പ്രതിരോധ കുത്തിവയ്പിനുള്ള വിദഗ്ധോപകദേശക സമിതി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.