അതിവേഗ റെയിൽ പദ്ധതി, ഇ ശ്രീധരൻ നൽകിയ നിർദേശങ്ങളിൽ വേഗത്തിൽ തീരുമാനം വേണ്ടന്ന് സിപിഎം

തിരുവനന്തപുരം. ഇ ശ്രീധരന്‍ നല്‍കിയ നിര്‍ദേശങ്ങളില്‍ വേഗത്തില്‍ തിരുമാനം എടുക്കേണ്ടന്ന് സിപിഎം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വിവാദങ്ങള്‍ ഒഴിവാക്കുവനാണ് സിപിഎം ആഗ്രഹിക്കുന്നത്. പദ്ധതിയുടെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ച്ചര്‍ച്ചകള്‍ മതിയെന്നാണ് സിപിഎം സെക്രട്ടേറിയറ്റ് ധാരണ.

വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി. എതിരാളികള്‍ക്ക് അതിവേഗ റെയില്‍ പദ്ധതി രാഷ്ട്രീയ ആയുധമാക്കുവാന്‍ അഗ്രഹിക്കുന്നിലെന്നും എല്ലാ വിഭാഗത്തിന്റെ പിന്തുണയോടെ പദ്ധതി നടപ്പാക്കുവനാണ് തീരുമാനം. വിഷയത്തില്‍ മുന്നണിയില്‍ ചര്‍ച്ച നടത്തും. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം ഇ ശ്രീധരനെ മുന്നില്‍ നിര്‍ത്തിയാല്‍ എതിര്‍പ്പുകള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതേസമയം ബിജെപിയും അനുകുലമായിട്ടാണ് പ്രതികരിച്ചത്. ഇ ശ്രീധരന്‍ മുന്നോട്ട് വെച്ച പദ്ധതി പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് കെ സുരേന്ദ്രനും പറഞ്ഞിരുന്നു.