വഴിമുടക്കിയായി CPM കൊടിമരം, വീടുപണി മുടങ്ങി, പിഴുത് എറിഞ്ഞ് സ്ത്രീകൾ

ചേർത്തല : സി.പി.എം. സ്ഥാപിച്ച കൊടിയും കൊടിമരവും സ്ത്രീകൾ ചേർന്നു പിഴുതുമാറ്റി. വീടുപണിക്ക് വഴിമുടക്കിയായി നിന്ന കൊടിമരമാണ് സ്ത്രീകൾ കമ്പിപ്പാരകൊണ്ടു കുത്തിപ്പൊളിച്ച് വലിച്ചെറിഞ്ഞത്. ചേർത്തല നഗരസഭ 15-ാം വാർഡിൽ തോട്ടത്തിൽ കവലയ്ക്കുസമീപമാണ് കഴിഞ്ഞദിവസം നാടകീയ സംഭവമരങ്ങേറിയത്.

ന്ന് പോലീസെത്തി നടത്തിയ ചർച്ചയിൽ കൊടിമരം മാറ്റി സ്ഥാപിക്കാനും പ്രധാന റോഡിനുള്ള സ്ഥലം വിട്ടുനൽകാനും ധാരണയായി.വഴിയടച്ച് സി.പി.എം. കൊടിയിട്ടതോടെ ഏഴുമാസമായി വീടുപണി മുടങ്ങിയെന്നു വീട്ടുകാർ പറയുന്നു. ഇവരുടെ വീടിന്റെ ഭാഗത്തുകൂടിയുള്ള പ്രധാന റോഡിനുള്ള സ്ഥലം വിട്ടുനൽകാതെ നാടിന്റെ വികസനസാധ്യത ഇല്ലാതാക്കിയെന്നാണ് സി.പി.എം. വാദം. ഇതിന്റെ പേരിലായിരുന്നു തർക്കം. എന്നാൽ, റോഡാക്കി മാറ്റുന്ന നടവഴിക്കായി മുൻപ്‌ സ്ഥലം വിട്ടുനൽകിയതിനാൽ ഇനിയും വിട്ടുനൽകാനാകില്ലെന്ന നിലപാടിലായിരുന്നു വീട്ടുകാർ.

സി.പി.എം പ്രാദേശിക നേതാവുകൂടിയായ കൗൺസിലർ അനൂപ്ചാക്കോയെത്തി കൊടിമരം പിഴുതുമാറ്റുന്നത് തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.വീടുപണി മുടങ്ങിയതിൽ പ്രതിഷേധിച്ചാണ് സ്ത്രീകൾ കൊടിമരം പിഴുതുമാറ്റിയത്. പ്രശ്നങ്ങൾ ഉടലെടുത്തതോടെ പോലീസ് സ്ഥലത്തെത്തി ഇരുകൂട്ടരെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചു.

ടർന്ന് കൊടിമരം മറ്റൊരു സ്ഥലത്തേക്കു മാറ്റി. സി.പി.എം. ഔദ്യോഗിക കൊടിമരമല്ലെന്നും പുന്നപ്ര-വയലാർ സമരകാലത്തുയർത്തിയ കൊടി വീട്ടുകാരുമായുള്ള തർക്കത്തെത്തുടർന്ന് കോൺക്രീറ്റുചെയ്ത്‌ നിലനിർത്തുകയായിരുന്നെന്നാണ് വീട്ടുകാരുടെ പരാതി.