പാർട്ടി വിട്ടതിന് രാത്രിയിലെത്തി വീട് തല്ലിപ്പൊളിച്ചു, സി.പി.എം നേതാക്കളെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ രോക്ഷാകുലരായി നാട്ടുകാർ

തലസ്ഥാനത്ത് മാറനല്ലൂരിൽ വീടും 20ഓളം വാഹനങ്ങളും തകർത്ത സി.പി.എം നേതാവിനേയും പ്രവർത്തകരേയും വിലങ്ങ് വയ്ച്ച് തെളിവെടുപ്പിനു എത്തിച്ചു. സി.പി.എം വിട്ട കുമാർ എന്നയാളുടെ വീട് ഇത് രണ്ടാം തവനയാണ്‌ സി.പി എം തകർക്കുന്നത്. തെളിവെടുപ്പിനു എത്തിച്ച പ്രതി വീട്ടുകാരും നാട്ടുകാരും ഒരുപോലെ രോക്ഷാകുലരായി. തങ്ങൾക്ക് ജീവിക്കണമ് പോലും ഭയമാണെന്ന് കുമാറിന്റെ ഭാര്യ കർമ്മ ന്യൂസിനോട് പറഞ്ഞു. രണ്ട് മക്കളാണുള്ളത് മക്കളാണുള്ളത്. പെൺകുട്ടിയെ വീട്ടിലിരുത്തി പുറത്തുപോകാൻ ഭയം ആണെന്ന് അംഗനവാടി ടീച്ചർ കൂടിയായ കുമാറിന്റെ ഭാര്യ പറയുന്നു. ഭർത്താവിനെ പാർട്ടിക്കാർ അപായപ്പെടുത്തുമോ എന്ന ഭയം ഉണ്ടെന്നും ഉണ്ടെന്നും യുവതി പറഞ്ഞു.

ഇത് തവണയാണ് നേതാക്കൾ ഇത്തരത്തിൽ ആക്രമണം നടത്തുന്നതെന്ന് കുമാർ പറഞ്ഞു. സിപിഎം പ്രവർത്തനം നിർത്തി കോൺഗ്രസിൽ ചേർന്നതിൽ ഉള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ഭാര്യ തിരഞ്ഞെടുപ്പിൽ നിന്നതോടെ ഈ വൈരാഗ്യം കൂടി. തങ്ങൾക്കെതിരെ പല രീതിയിലും ആക്രമണങ്ങൾ ഉണ്ടാകുന്നതായി കുമാർ പറയുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഇത് തുടരുകയാണെന്ന് കുമാർ പറയുന്നു

തലസ്ഥാനത്ത് സി.പി.എം പാർട്ടി വിട്ടുപോയ കുമാർ എന്നയാളുടെ തുടരെ തല്ലി തകർക്കുന്ന സി.പി എം മണ്ണടിക്കോണം ബ്രാഞ്ച് സെക്രട്ടറി അഭി ശക്ത്, പ്രദീപ്, വിഷ്ണു എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. പ്രതികൾ കുമാർ എന്നയാളുടെ വീടാണ് ആദ്യം തകർത്തത്. ഇവിടേക്കാണ് പ്രതികളെ ആദ്യം കൊണ്ടുവന്നത്. കുമാർ നേരത്തേ സി.പി.എം പ്രവർത്തകൻ ആയിരുന്നു.എന്നാൽ റോഡരികിൽ ഉണ്ടായിരുന്ന വാഹനങ്ങൾ തകർത്തത് സംബന്ധിച്ച് വ്യക്തമായ ഉത്തരം പ്രതികൾ നൽകിയില്ല അക്രമം നടന്ന സ്ഥലങ്ങളിൽ വിരലടയാള വിദഗ്ധർ എത്തി തെളിവുകൾ ശേഖരിച്ചു.