കുട്ടനാട്ടിലെ വിഭാഗീയതയില്‍ ശക്തമായ താക്കീതുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

ആലപ്പുഴ. സിപിഎമ്മിന് തലവേദനയാകുന്ന കുട്ടനാട്ടിലെ വിഭാഗീയതയില്‍ പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ താക്കീത്. കൂട്ടനാട്ടില്‍ ജനകീയ പ്രതിരോധ ജാഥയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്നായി പ്രവര്‍ത്തിച്ചാല്‍ നില നില്‍ക്കും. ഇല്ലെങ്കില്‍ ഉപ്പുകലം പോലെയാകുമെന്ന് അദ്ദേഹം പറഞ്ഞു.

ആരെയും പാര്‍ട്ടിയെ വെല്ലുവിളിച്ച് മുന്നോട്ട് പോകുവാന്‍ അനുവദിക്കില്ല. വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയെ വെല്ലുവിളിച്ച് മുന്നോട്ട് പോകുവാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് നടക്കില്ല. ഒരു തരത്തിലുമുള്ള തെറ്റായ പ്രവണതയും വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ തഴച്ചുവളരും അല്ലെങ്കില്‍ ഉപ്പുകലം പോലെയാകുമെന്നും അദ്ദേഹം കടുത്ത വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ആലപ്പുഴിലെ കുട്ടനാട്ടിലെ പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും ഓര്‍മ്മിപ്പിച്ചു.