നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസുകാരെ മർദിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് സ്വീകരണം നൽകി സിപിഎം

കണ്ണൂര്‍. നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ റിമാന്‍ഡിലായി ജാമ്യത്തില്‍ ഇറങ്ങിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി സിപിഎം. പഴവങ്ങാടിയില്‍ പിടിയിലായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണ് സ്വീകരണം നല്‍കിയത്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കിയത് മാടായി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലാണ്. സ്വീകരണത്തില്‍ കല്യാശേരി എംഎല്‍എ എം വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. അതുല്‍ കണ്ണന്‍, കെപി അര്‍ജുന്‍, എം അനുരാഗ്, പിപി സതീശന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

സഖാക്കളുടെ അനുഭവങ്ങള്‍ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ കരുത്താകുമെന്ന് അവരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നതായും വിജിന്‍ എംഎല്‍എ പറഞ്ഞു.