നിയമസഭ കയ്യാങ്കളി കേസിൽ യുഡിഎഫ് മുൻ എംഎൽഎമാർക്കെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന്റെ ശുപാർശ

തിരുവനന്തപുരം. നിയമസഭ കയ്യാങ്കളി കേസില്‍ പ്രതിയായ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ പ്രത്യേകം കേസെടുക്കാന്‍ ക്രൈംബ്രാഞ്ചിന്റെ ശുപാര്‍ശ. ഡിജിപിയ്ക്കാണ് ക്രൈം ബ്രാഞ്ചാണ് ഡിജിപിക്ക് ശുപാര്‍ശ ചെയ്തത്. തിരുവനന്തപുരം സിജെഎം കോടതിയെ കേസെടുക്കുന്ന കാര്യം അറിയിക്കും. നിയമസഭാ കേസില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ കൂടി പ്രതിചേര്‍ക്കും.

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക കേസ് എടുക്കാന്‍ ക്രൈം ബ്രാഞ്ച് ശുപാര്‍ശ ചെയ്തത്. പുതിയ കേസ് എടുക്കണമെന്ന ശുപാര്‍ശ ക്രൈംബ്രാഞ്ച് ഡിജിപിക്ക് നല്‍കി. എംഎ വാഹിദ് ശിവദാസന്‍ നായര്‍ എന്നിവരെ കേസില്‍ പ്രതി ചേര്‍ക്കും. മുന്‍ വനിതാ എംഎല്‍എ ജമീല പ്രകാശത്തെ തടഞ്ഞുവച്ചതിനും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്നതിനുമാണ് കസ്.

മുമ്പ് കേസിലെ പ്രതിപട്ടികയില്‍ യുഡിഎഫ് നേതാക്കളില്ലായിരുന്നു. കേസിലെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ വി ശിവന്‍കുട്ടി അടക്കമുള്ളവര്‍ സുപ്രീംകോടതിയെ വരെ സമീപിച്ചിട്ടും തിരിച്ചടിയായിരുന്നു ഫലം. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ എംഎല്‍എമാരെ കൂടെ പ്രതി ചേര്‍ക്കുന്നത്.