സിപിഎമ്മിനെതിരെ വാട്‌സാപ് ഗ്രൂപ്പിൽ വിമർശനം, അഡ്മിൻമാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പോലീസ്

കോട്ടയം. വാട്‌സാപ് ഗ്രൂപ്പ് അഡ്മിന്‍മാരോട് സിപിഎമ്മിനെ വിമര്‍ശിച്ചതിന്റെ പേരില്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകുവാന്‍ നിര്‍ദേശിച്ചതായി പരാതി. കോട്ടയം മൂന്നിലാവിലാണ് പരാതിക്കിടയാക്കിയ സംഭവം. നമ്മുടെ മൂന്നിലവ് എന്ന പേരിലുള്ള വാട്‌സാപ് ഗ്രൂപ്പിലാണ് പോസ്റ്റുകള്‍ ഷെയര്‍ ചെയ്തത്.

സംഭവത്തില്‍ ഗ്രൂപ്പ് അഡ്മിന്മാരായ റിജില്‍, ജോബി, ജോണ്‍സണ്‍ എന്നിവരോടാണ് സ്‌റ്റേഷനില്‍ എത്താന്‍ പോലീസ് ആവശ്യപ്പെട്ടത്. സിപിഎം മൂന്നിലവ് ലോക്കല്‍ സെക്രട്ടറി സതീഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. മതസ്പര്‍ധ ഉണ്ടാക്കുന്ന കാര്യങ്ങള്‍ ഷെയര്‍ ചെയ്യുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതി.