റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ വാഹനത്തിലെന്ന് വിമര്‍ശനം

കോഴിക്കോട്. റിപ്പബ്ലിക് ദിന പരേഡില്‍ പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ വാഹനത്തിലാണെന്ന് വിമര്‍ശനം. മന്ത്രി റിപ്പബ്ലിക് ദിനത്തില്‍ മാവൂരിലെ കൈരളി കണ്‍സ്ട്രക്ഷന്‍സിന്റെ വാഹനത്തിലാണ് അഭിവാദ്യം സ്വീകരിച്ചത്.

മാവൂര്‍ സ്വദേശി വിപിന്‍ ദാസിന്റെ ഉടമസ്ഥതയിലാണ് വാഹനം. അതേസമയം പോലീസ് മുമ്പ് തന്നെ വാഹനം ആവശ്യപ്പെട്ടതായി വാഹന ഉടമ പറഞ്ഞു. മാവൂര്‍ സ്വദേശി ദാസന്റെ ഉടമസ്ഥതയിലാണ് വാഹനം.

പോലീസ് വാഹനത്തിലാണ് സാധാരണ നിലയില്‍ മന്ത്രിമാര്‍ അഭിവാദ്യം സ്വീകരിക്കുന്നത്. എആര്‍ ക്യാമ്പിലെ വാഹനമാണ് സ്വിരമായി ഉപയോഗിക്കുന്നത്. അതേസമയം പോലീസിന്റെ പക്കല്‍ വാഹനം ഇല്ലായിരുന്നുവെന്നാണ് വിവരം.