ഹൈറിച്ച് തട്ടിപ്പിന്റെ കണക്കുകൾ പുറത്തുവിട്ട് ഇഡി, എച്ച്ആർ കോയിൻ വഴി 1138 കോടിയുടെ ഇടപാട്

കൊച്ചി. ഹൈറിച്ച് മണി ചെയിന്‍ തട്ടിപ്പിന്റെ കണക്കുകള്‍ പുറത്തുവിട്ട് ഇഡി. തട്ടിപ്പിലൂടെ ഹൈറിച്ച് കൈവശപ്പെടുത്തിയത് 1157 കോടി രൂപയാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അതേസമയം ഇഡിയുടെ പരിശോധനയ്ക്ക് മുമ്പ് കടന്ന് കളഞ്ഞ ഹൈറിച്ച് ഉടമകളായ പ്രതാപനും ശ്രീനയും നിലവില്‍ ഒളിവിലാണ്. ഹൈറിച്ചിന്റെ ഹെഡ് ഓഫീസിലും ഉടമകളുടെ വീട്ടിലും തൃശൂരിലെയും എറണാകുളത്തെയും ശാഖകളിലുമാണ് ഇഡിയുടെ പരിശോധന നടന്നത്.

അതേസമയം പരിശോധനയ്ക്ക് പിന്നാലെയാണ് ഇഡി കണക്കുകള്‍ പുറത്തുവിട്ടത്. ക്രിപ്‌റ്റോ കറന്‍സി വഴിയാണ് 482 കോടി രൂപ ശേഖരിച്ചത്. അതേസമയം എച്ച്ആര്‍ കോയിന്‍ ഇടപാട് വഴി 1138 കോടിരു തട്ടിയെടുത്തു. അതേസമയം ഇരുവരും പണം വിദേശത്തേക്ക് കടത്തിയതായിട്ടാണ് ഇഡി സംശയിക്കുന്നത്. അതേസമയം ഹൈറിച്ച് ഉടമകള്‍ മുന്‍കൂര്‍ ജ്യാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

പ്രതികള്‍ക്കെതിരെ സമാന കേസ് ഉള്ളതായി ഇഡി കോടതിയെ അറിയിക്കും. അതേസമയം പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 1630 കോടിയുടെ തട്ടിപ്പാണുള്ളത്. സംസ്ഥാന ജിഎസ്ടി വിഭാഗം ഹൈറിച്ച് ഉടമകള്‍ 126 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.