കരന്റ് പോയി, ഓപ്പറേഷൻ ചെയ്യാൻ കിടത്തിയവരേ ഇറക്കി വിട്ടു

നെയ്യാറ്റിൻകരയിൽ ജനറൽ ആശുപത്രിയിൽ ഓപ്പറേഷൻ തിയറ്ററിൽ നിന്നും രോഗികളേ ഇറക്കി വിട്ടു.അനസ്തേഷ്യ വരെ കൊടുത്ത് കിടത്തിയ രോഗികൾ ഉണ്ടായിരുന്നു. വൈദ്യുതി ഇല്ലെന്നും ജനറേറ്റർ പ്രവർത്തിക്കുന്നില്ലെന്നും പറഞ്ഞാണ്‌ ഓപ്പറേഷനു തിയറ്ററിൽ കിടത്തിയ രോഗികളേ പോലും ഇറക്കി വിട്ടത്. ജനറേറ്റർ കേടാണ്‌ എന്നും പറഞ്ഞ് ഓപ്പറേഷൻ മുടക്കുകയായിരുന്നു.

എന്നാൽ ഓപ്പറേഷൻ നടക്കുന്നതിനിടെ വൈദ്യുതി പോയിരുന്നു എങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്നാണ്‌ ചോദ്യം. രോഗിയുടെ ജീവൻ വയ്ച്ചുള്ള തീക്കളിയിൽ പ്രതിഷേധവുമായി നാട്ടുകാരും രോഗികളും സൂപ്രണ്ടിനെ തടഞ്ഞുവച്ചു. ഇന്ന് ഓപ്പറേഷൻ പറഞ്ഞിരുന്നതാണെന്നും. എല്ലാ കാര്യങ്ങളും ഒരിക്കിയ ശേഷമാണ് ഓപ്പറേഷന് എത്തിയതെന്നും രോ​ഗികൾ പറയുന്നു.

ഓപ്പറേഷൻ തീയേറ്ററിൽ കയറ്റിയപ്പോൾ വൈദ്യുതി പോകുകയായിരുന്നു. പിന്നീട് തന്നെ വെളിയിലിറക്കിയെന്നും. പിന്നീട് വീണ്ടും ഓപ്പറേഷന് കയറ്റി. എന്നാൽ പിന്നീട് വീണ്ടും കറണ്ട് പോകുകയായിരുന്നു. വീണ്ടും തിരിച്ച് ഇറക്കുകയായിരുന്നു. 13 പേരുണ്ടായിരുന്നു ഓപ്പറേഷനെന്ന് രോ​ഗി പറയുന്നു. അവരെ എല്ലാരെയും ഓപ്പറേഷൻ നടക്കില്ല എന്ന് പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു.