പ്രധാനമന്ത്രിക്ക് വധഭീക്ഷണി, തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ വധിക്കുമെന്ന് എൻഐഎ ഓഫീസിലേക്ക് അജ്ഞാത ഫോൺസന്ദേശം

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ വധിക്കും, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീക്ഷണി. ചെന്നൈയിലെ എൻഐഎ ഓഫീസിലാണ് അജ്ഞാത ഫോൺ സന്ദേശം എത്തിയത്. സംഭവത്തിൽ ചെന്നൈ പോലീസിന്റെ സൈബർക്രൈം വിഭാ​ഗം അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച രാത്രി 9.30 ഓടെയാണ് പുരസവാക്കത്തെ എൻഐഎ ഓഫീസിൽ അജ്ഞാത ഫോൺകോൾ വന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിമുഴക്കിയശേഷം ഉടനെ ഫോൺകോൾ വിച്ഛേദിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഹിന്ദിയിലായിരുന്നു ഭീഷണി. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഫോൺ വിളിച്ചത് മധ്യപ്രദേശിൽ നിന്നാണെന്ന് വ്യക്തമായി. സംഭവത്തിൽ അന്വേഷണം പുരോമിക്കുകയാണ്.