മ്യൂസിക് ഡയറക്ടർ അമ്മയെ ട്യൂൺ പഠിപ്പിക്കുമ്പോൾ ഞാൻ മകളെ ട്യൂൺ ചെയ്തു, ദീപക് ദേവ്

ക്രോണിക് ബാച്ചിലർ, ഉദയനാണ് താരം, നരൻ, പുതിയ മുഖം എന്നീ ചലച്ചിത്രങ്ങളിലെ വൻപ്രചാരം നേടിയ പാട്ടുകളിലൂടെ ദീപക് ദേവ് മലയാളികൾക്ക് സുപരിചിതനാണ്. ദുബായിൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനിടയിലാണ് ദീപക് കർണ്ണാടിക് സംഗീതം അഭ്യസിച്ച് തുടങ്ങിയത്. തുടർന്ന് എ ആർ റഹ്മാൻ, ശങ്കർ എഹ്സാൻ ലോയ്, സന്ദീപ് ചൗട്ട, വിദ്യാസാഗർ, അനു മാലിക്, എം എം ക്രീം, മണി ശർമ്മ, അദേഷ് ശ്രീവാസ്തവ് തുടങ്ങിയ മഹാരഥൻമാരുടെ കൂടെ പ്രവർത്തിച്ചു. ഉറുമി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് 2011-ലെ കേരള സർക്കാരിന്റെ ചലച്ചിത്രപുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു. സ്മിതയാണ് ദീപക്കിന്റെ ഭാര്യ. ഇവർ ചെന്നെയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്.

ടോപ് സിംഗറിലെ മനോഹരമായൊരു എപ്പിസോഡുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ദീപക്കിന് സർപ്രൈസുമായി ഭാര്യ സ്മിതയും അവരുടെ അമ്മയും ഗായികയുമായ രേണുകയും ടോപ് സിംഗറിലേക്ക് എത്തിയിരുന്നു. എപ്പിസോഡിൽ ഇവർ സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ‌ ചർച്ചയായിമാറിയിരിക്കുന്നത്.

രേണുക ഗിരിജന്റെ മകൾ സ്മിതയെ ആണ് ദീപക് ദേവ് കല്യാണം കഴിച്ചത്. രേണുക ആന്റിയുടെ റെക്കോർഡിംഗിന് കമ്പനി കൊടുക്കാൻ വേണ്ടിയാണ് മകൾ സ്മിത വന്നത്. അന്ന് ഞാൻ കീബോർഡ് പ്ലയറാണ്. അതിന്റെ മ്യൂസിക് ഡയറക്ടർ അമ്മയെ ട്യൂൺ പഠിപ്പിക്കുമ്പോൾ ഞാൻ മകളെ ട്യൂൺ ചെയ്തു, അതേ സംഭവിച്ചുള്ളൂ എന്നായിരുന്നു ദീപക് ദേവ് പറഞ്ഞത്. ഇപ്പോൾ സംഗീതത്തിന്റെ ക്ലാസുകൾ എടുത്ത് കൊടുക്കുകയാണ് രേണു. ദീപു ഇരിക്കുന്ന സ്റ്റേജിൽ വരാനായതിന്റെ സന്തോഷമുണ്ടെന്നാണ് രേണുക പറഞ്ഞത്. ഇവിടത്തെ കുട്ടികളെക്കുറിച്ചൊക്കെ എന്നോട് ചോദിക്കാറുണ്ട്. അവരെയൊക്കെ നേരിട്ട് പരിചയപ്പെടുത്താൻ ആയതിലെ സന്തോഷം ദീപകും പങ്കുവെച്ചു.