ഡല്‍ഹി മദ്യനയക്കേസ്, അറസ്റ്റ് തടയണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി. ഡല്‍ഹി മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാളിന് തിരിച്ചടി. അറസ്റ്റില്‍ നിന്നും ഇടക്കാല സംരക്ഷണം നല്‍കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഇഡി നല്‍കിയ സമന്‍സുകള്‍ക്കെതിരെയാണ് കെജ്രരിവാള്‍ ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം ഇഡി ഇതുവരെ ഒമ്പത് സമന്‍സാണ് അരവിന്ദ് കെജ്രിവാളിന് നല്‍കിയത്. ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് ഇഡിയുടെ ആവശ്യം. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെജ്രിവാള്‍ തയ്യാറായിട്ടില്ല. ഇഡി ഒമ്പതാമത് സമന്‍സ് അയച്ചതിന് പിന്നാലെയാണ് കെജ്രിവാള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ ഇഡി നല്‍കിയ രണ്ട് പരാതികളില്‍ ഡല്‍ഹിയിലെ കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാത്ത കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്.