ഡല്‍ഹി മദ്യനയക്കേസ്, കേസില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പ്രതിക്കൂട്ടിലാക്കാനില്ല സുപ്രീംകോടതി

ന്യൂഡല്‍ഹി. ഡല്‍ഹി മദ്യനയ കേസില്‍ കള്ളപ്പണം വെളുപ്പിച്ച സംഭവത്തില്‍ എഎപിക്കെതിരെയുള്ള പരാമര്‍ശത്തില്‍ സുപ്രീംകോടതി വ്യക്തത വരുത്തി. തീര്‍ത്തും നയപരമായ ചോദ്യമാണ് ഉന്നയിച്ചത്. കേസില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പ്രതിക്കൂട്ടിലാക്കാനില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

ഡല്‍ഹി മദ്യ നയക്കേസില്‍ എഎപിക്ക് ഗുണം ലഭിച്ചിട്ടുണ്ടെങ്കില്‍ എന്ത് കൊണ്ട് പാര്‍ട്ടിക്കെതിരെ കുറ്റം ചുമത്തുന്നില്ലെന്നാണ് സുപ്രീം കോടതി ചോദിച്ചത്. ഡല്‍ഹി മദ്യ നയക്കേസില്‍ ഇഡി, സിബിഐ കേസുകളില്‍ ജാമ്യം തേടിയാണ് മനീഷ് സിസോദിയ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയുടെ ചോദ്യത്തിന് പിന്നാലെ ഇഡി എഎപിക്കെതിരെ നീക്കം നടത്തിയിരുന്നു.

വിഷയത്തില്‍ ഇഡി നിയമോപദേശം തേടി. കള്ളപ്പണം വെളുപ്പിച്ച പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായി ഇഡി കോടതിയില്‍ ആരോപിച്ചിരുന്നു. ഡല്‍ഹി മദ്യ നയക്കേസില്‍ ഫെബ്രുവരി 26നാണ് മനീഷ് സിസോദിയ അറസ്റ്റിലായത്.