മോശം പെരുമാറ്റം; ഫയര്‍ഫോഴ്‌സിലെ പത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല ശിക്ഷാ നടപടി

ഫയര്‍ഫോഴ്‌സിലെ പത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല ശിക്ഷ നടപടി. സ്ത്രീയോട് മോശമായി പെരുമാറിയതിനും ഫയര്‍ഫോഴ്‌സ് ഉപകരണം കേടാക്കിയതിനുമാണ് പത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായത്. ഈ പത്ത് പേരെയും തൃശൂരിലെ അക്കാദമിയില്‍ കഠിന പരിശീലനത്തിനയക്കാന്‍ ഫയര്‍ ഫോഴ്‌സ് മേധാവി ബി സന്ധ്യ ഉത്തരവിട്ടു.

തിരുവനന്തപുരം ഓഫീസിലെ ഒന്‍പത് പേര്‍ക്കെതിരെയും കായംകുളം ഓഫീസിലെ ഒരാള്‍ക്കെതിരെയുമാണ് നടപടി. ഫയര്‍ഫോഴ്‌സില്‍ ഇതാദ്യമായാണ് പുതിയ ശിക്ഷ രീതി നടപ്പാക്കുന്നത്. സ്ത്രീയോട് മോശമായി പെരുമാറിയതിനാണ് കായംകുളം ഫയര്‍സ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. ഫയര്‍ഫോഴ്‌സ് ഉപകരണം കേടാക്കിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തിരുവനന്തപുരത്തെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.