പഠനം കഴിയുന്നു, മീനൂട്ടിക്ക് ഹോസ്‌പിറ്റൽ ഇട്ടുകൊടുക്കുമോ? ദിലീപിന്റെ മറുപടി

ഏറ്റവും കൂടുതൽ വിവാദങ്ങളിലിടംപിടിച്ച താര ദമ്പതികളായിരിക്കും കാവ്യാ മധവനും ദിലീപും. വിവാഹത്തിന് മുൻപ് തന്നെ ഇവർ പല തവണയായി വിവാഹിതരായി എന്ന് സൈബർ ലോകം പ്രഖ്യാപിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽത്തന്നെ വിവാഹ മോചിതരാകുമെന്ന് വരെ പറഞ്ഞവരുണ്ടെങ്കിലും ഇരുവരും ഇപ്പോൾ സുഖമായി ജീവിക്കുകയാണ്. ദിലീപ് അഭിനയത്തിന് പുറമെ നിർമ്മാണ രംഗത്തും സജീവമാണ് ഇപ്പോൾ. അരുൺ ​ഗോപിയുടെ സംവിധാനത്തിൽ ഇറങ്ങുന്ന ബാന്ദ്രയാണ് ദിലീപിന്റെ അടു്തത ചിത്രം. സിനമയുടെ പ്രൊമോഷൻ തിരക്കിലാണ് താരം. ഇപ്പോളിതാ ദിലീപിന്റെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

മീനാക്ഷി എംബിബിഎസ്‌ കഴിയാറായി, ഇനിയൊരു ഹോസ്പിറ്റൽ കേരളത്തിൽ മകൾക്കായി ഇട്ടുകൊടുക്കാൻ പ്ലാനുണ്ടോ എന്നായിരുന്നു ദിലീപിനോട് മാധ്യമപ്രവർത്തകരുടെ ചോദ്യം. ഏയ് ഞാൻ അങ്ങനെ ഉള്ള ഒരു കാര്യവും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. ഹോസ്പിറ്റാലിറ്റി മേഖലയിൽ ഉണ്ട് എന്നായിരുന്നു നടന്റെ മറുപടി.

ഇപ്പോഴാണ് മഹാലക്ഷ്മി എന്റെ സിനിമകൾ കാണുന്നത്. അച്ഛൻ നടൻ ആണ് അമ്മ നടിയാണ് എന്നൊക്കെ ഇപ്പോഴാണ് അവൾ മനസിലാക്കുന്നത്. മായാമോഹിനി ഒക്കെ കണ്ടിട്ട് കമന്റ് പറയുന്നുണ്ടായിരുന്നു. അച്ഛൻ ഇതെന്തൊക്കെയാണ് ഈ കാണിക്കുന്നത് എന്നായിരുന്നു അവളുടെ ചോദ്യം, ദിലീപ് പറഞ്ഞു. മറ്റൊരു അഭിമുഖത്തിലും ദിലീപ് മക്കളെ കുറിച്ച് വാചാനലാവുകയുണ്ടായി. മക്കളെ ഇന്നതായി കാണണമെന്ന് ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.