മീനാക്ഷിയുടെ കയ്യിൽ സന്തോഷവതിയായി മഹാലക്ഷ്മി,ദിലീപിന്റെ കുടുംബചിത്രം ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും. ഒരു കാലത്ത് സ്‌ക്രീനിലെ താര ജോഡികളായിരുന്ന ഇരുവരും പിന്നീട് ജീവിതത്തിലും ഒന്നിച്ചപ്പോഴും പ്രേക്ഷകർ ആഘോഷമാക്കി. 2014 ലായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായത്. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ മുൻപേ പുറത്തുവന്നിരുന്നു. ഇരുവരും വേർപിരിഞ്ഞപ്പോൾ മകളായ മീനാക്ഷി ദിലീപിനൊപ്പം നിൽക്കുകയായിരുന്നു. പിന്നീട് കാവ്യയുമായുള്ള വിവാഹത്തിനും പൂർണ്ണ പിന്തുണയുമായി മീനാക്ഷി നിന്നു.

ഇപ്പോളിതാ ദിലീപ് പങ്കുെവെച്ച ഒരു കുടുംബചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. കറുപ്പ് വസ്ത്രത്തിൽ സന്തോഷത്തിലാണ് ദിലീപും കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും ഫോട്ടോയിലുള്ളത്. മീനാക്ഷിയുടെ കയ്യിലാണ് കുഞ്ഞ് മഹാലക്ഷ്മി.കോലുമിഠായിയും വായിലിട്ടാണ് മഹാലക്ഷ്മിയുടെ ഇരിപ്പ്. മഹാലക്ഷ്മി ചേച്ചിയോടൊപ്പം വളരെ സന്തോഷവതിയാണെന്നും മുൻഭർത്താവിന്റെയും മകളുടെയും കാവ്യയുടെയും മഹാലക്ഷ്മിയുടെയും സന്തോഷം കണ്ട് മഞ്ജു അസൂയപ്പെടുന്നുണ്ടാവുമെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

സിനിമയിലഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷിക്ക് നിരവധി ആരാധകരുണ്ട്. പാട്ടും ഡാൻസും അഭിനയവുമൊക്കെ തനിക്കും വഴങ്ങുമെന്ന് മലയാളികളുടെ സ്വന്തം മീനൂട്ടി തെളിയിച്ചിട്ടുണ്ട്. മീനാക്ഷി അടുത്തിയെടാണ് ഇൻസ്റ്റഗ്രാമിൽ ആക്ടീവ് ആയത്.

ദിലീപും ഉർവശിയും നായികാ നായകന്മാരായി അഭിനയിക്കുന്ന ചിത്രമാണ് കേശു ഈ വീടിൻ്റെ നാഥൻ എന്ന സിനിമ പുറത്തിറങ്ങാനായിരിക്കുകയുമാണ്. സുഹൃത്ത് കൂടിയായ നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏറെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തിൽ ദിലീപ് എത്തുന്നത്. അടുത്തിടെ ചിത്രത്തിലെ നാരങ്ങാമിഠായി എന്ന ഗാനം ദിലീപിന്‍റെ ശബ്‍ദത്തിൽ പുറത്തിറങ്ങിയത് ഏറെ വൈറലായിരുന്നു.