പൊലീസ് പരിശോധനക്കിടെ ദിലീപ് വീട്ടിലേക്കെത്തി; ‘നാടകീയ രംഗങ്ങൾ’

ദിലീപിന്റെ വീട്ടില്‍ അന്വേഷണ സംഘംഎത്തിയത് അതിനാടകീയമായി. ഗേറ്റില്‍ നിന്നും നോക്കിയാല്‍ നേരിട്ട് കാണാനാകാത്ത വിധത്തിലാണ് ദിലീപിന്റെ വീട്. ഗേറ്റ് ചാടിക്കടന്ന ഉദ്യോഗസ്ഥന്‍ അകത്ത് പ്രവേശിച്ചു. നാല് പോലീസ് വാഹനങ്ങളാണ് പരിശോധനയ്ക്ക് എത്തിയത്. കോടതിയുടെ അനുമതിയോടെയാണ് റവന്യൂ,ക്രൈംബ്രാഞ്ച് സംഘം എത്തിയത്.

ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് റെയ്ഡ് നടത്തുന്നത്. ദിലീപിനെതിരെ എന്തൊക്കെയോ പുതിയ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരങ്ങള്‍. ഇതില്‍ ദിലീപിന് കുരുക്കാകുന്നത് ദിലീപിന് എല്ലാത്തരത്തിലും ഒത്താശ ചെയ്ത വിഐപിയെകുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നതാണ്. എന്തായാലും ഏറെ നാടകീയ രംഗങ്ങളാണ് ദിലീപിന്റെ പത്മസരോവരത്തില്‍ അരങ്ങേറിയത്.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് സംഘം റെയ്ഡിനെത്തിയത്. 11.30-ഓടെ ആലുവ പാലസിനടുത്തുള്ള ദിലീപിന്റെ പത്മസരോവരം വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥന്‍ ഗേറ്റ് ചാടിക്കടന്നാണ് ആദ്യം വീട്ടില്‍ പ്രവേശിച്ചത്. ഉദ്യോഗസ്ഥന്‍ ഗേറ്റ് ചാടിക്കടക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നു. പിന്നീട് ഉദ്യോഗസ്തരെ കണ്ടതോടെ ദിലീപിന്റെ സഹോദരിയെത്തി ഗേറ്റ് തുറന്ന് മറ്റുള്ളവരെ അകത്ത് പ്രവേശിപ്പിച്ചു. ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് റെയ്ഡ് നടത്തുന്നത്.

ദിലീപിന്റെ നിര്‍മാണക്കമ്പനിയും സഹോദരന്‍ അനൂപിന്റെ വീടും ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ട്. അനേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്നത് ഉള്‍പ്പെടെയുള്ള വെളിപ്പെടുത്തലുകളാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയിരന്നത്. പത്മസരോവരത്തിലാണ് ഗൂഢാലോചന പ്രധാനമായും നടന്നതെന്നാണ് ഇദ്ദേഹത്തിന്റെ മൊഴി. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ തോട്ടക്കാട്ടുകരയിലെ വീട്ടിലും റെയ്ഡ് നടക്കുകയാണ്.