‘ഇതുപോലൊരു വികാരം ലോകത്ത് വേറെയില്ല, ആൺകുഞ്ഞ് ജനിച്ച സന്തോഷം പങ്കിട്ട് അറ്റ്‌ലീയും പ്രിയയും

പ്രേക്ഷകരുടെ പ്രിയ സംവിധായകൻ അറ്റ്ലിക്കും ഭാര്യ പ്രിയ മോഹനും ആൺകുഞ്ഞ് പിറന്നു. തങ്ങളുടെ ആദ്യ കുഞ്ഞിൻറെ ജനനം ഇൻസ്റ്റഗ്രാം വഴിയാണ് ദമ്പതികൾ അറിയിച്ചത്. ജനുവരി 31നായിരുന്നു കുഞ്ഞ് ജനിച്ചത്.

എല്ലാവരും പറഞ്ഞത് ശരിയാണ്, ലോകത്ത ഇതുപോലെ ഒരു ഫീലിംഗ് വേറെയില്ല. ഞങ്ങളുടെ മകൻ എത്തി. രക്ഷിതാക്കൾ എന്ന നിലയിലുള്ള സാഹസികവും ആവേശകരവുമായ യാത്ര ഇവിടെ ആരംഭിക്കുന്നു – അറ്റ്ലി തൻറെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒരു ബെഡിൽ കിടന്ന് ഒരു കുട്ടി ഷൂ ഉയർത്തിപ്പിടിക്കുന്ന ദമ്പതികളുടെ ചിത്രവും ഇവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ “It’s a boy” എന്നും എഴുതിയിട്ടുണ്ട്.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ പ്രിയയും അറ്റ്‌ലിയും 2014 നവംബർ 9 ന് ചെന്നൈയിൽ വെച്ചാണ് വിവാഹിതരായത്. അതേസമയം തന്റെ കരിയറിലെ ഒരു പുത്തൻ തുടക്കത്തിലാണ് അറ്റ്‌ലി. ഷാരൂഖ് ഖാൻ നായകനാവുന്ന ജവാൻ എന്ന സിനിമ സംവിധാനം ചെയ്യുകയാണ്. ബോളിവുഡിലേക്കുള്ള ആറ്റ്‌ലിയുടെ ആദ്യസിനിമയാണ് ജവാൻ. ചിത്രത്തിൽ നായികയാവുന്നത് നയൻ താരയാണ്. നയൻ താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാൻ ബോളിവുഡ് പ്രേക്ഷകർ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. ഹിന്ദിക്ക് പുറമെ കന്നഡ ,തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയി സിനിമ എത്തും