ട്രെയിന്‍ നിരക്ക് കുറയ്ക്കുന്നു, എസി ചെയര്‍കാര്‍, എക്‌സിക്യൂട്ടിവ് ക്ലാസുകളില്‍ ഇളവ് ലഭിക്കും

ന്യൂഡല്‍ഹി. റെയില്‍വേ യാത്ര നിരക്കുകള്‍ കുറയ്ക്കുന്നു. യാത്രക്കാര്‍ കുറവുള്ള എസി ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ക്ലാസുകളിലെ ടിക്കറ്റ് നിരക്കാണ് കുറയുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം എല്ലാ സോണുകളിലും റെയില്‍വേ നല്‍കി. വന്ദേഭാരത് ഉള്‍പ്പെടെ അനുഭൂതി, വിസ്റ്റഡോം കോച്ചുകളുള്ള ടെയിനുകളിലാണ് ഇളവ് ലഭിക്കുക.

ഇളവ് സംബന്ധിച്ച തീരുമാനങ്ങള്‍ വിവിത സോണുകള്‍ തീരുമാനം എടുക്കും. കഴിഞ്ഞ 30 ദിവസത്തിനിടെ 50 ശതമാനത്തിലും താഴെ യാത്രക്കാരുള്ള ട്രെയിനിലാണ് ഇളവ് ലഭിക്കുക.യാത്രക്കാരുടെ എണ്ണം 50 ശതമാനത്തില്‍ താഴെയാണെങ്കില്‍ ഇളവ് നല്‍കാം എന്നാണ് നിയമം. ഇത് അനുസരിച്ച് 25 ശതമാനം വരെ ടിക്കറ്റ് നിരക്ക് കുറയ്ക്കാം. അടിസ്ഥാന ടിക്കറ്റ് നിരക്കിലാണ് മാറ്റം വരുക. റിസര്‍വേഷന്‍ ചാര്‍ജ്, സൂപ്പര്‍ ഫാസ്റ്റ് സര്‍ചാര്‍ജ്, ജിഎസ്ടി തുടങ്ങിയവയില്‍ വേറെ ഈടാക്കും.