അയൽക്കാർ തമ്മിലുള്ള തർക്കം, പതിനഞ്ചോളം പേർ വീട് കയറി ആക്രമിച്ചതായി പരാതി

കൊച്ചി. പുതുവത്സര ദിനത്തില്‍ പതിനഞ്ചോളം പേര്‍ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി. വീട്ടുകാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ഇടപ്പള്ളി പോണേക്കര സ്വദേശിയായ അജയന്റെ പരാതിയില്‍ എളമക്കര പോലീസ് അന്വേഷണം ആരംഭിച്ചു.

അജയന്റ് വീടിന് നേരെ 15 ഓളെ പേരാണ് അക്രമണം നടത്തിയത്. അയല്‍വാസിയായ ബിനിനെതിരെയാണ് പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. ഇരുകുടുംബങ്ങളും തമ്മില്‍ ദീര്‍ഘകാലമായി തര്‍ക്കം നിലനില്‍ക്കുന്നതായിട്ടാണ് വിവരം.

വീടുകയറിയുള്ള അക്രമത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റതായിട്ടാണ് വിവരം.