ജെസ്‌ന തിരോധാന കേസിലെ അന്വേഷണം സിബിഐ അവസാനിപ്പിച്ചു

തിരുവനന്തപുരം. ജസ്‌ന തിരോധാന കേസ് അന്വേഷണം സിബിഐ അവസാനിപ്പിച്ചു. അന്വേഷണത്തില്‍ ജെസ്‌നയ്ക്ക് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും ഒരു തെളിവും ലഭിച്ചില്ലെന്നും സിബിഐ കോടതിയെ അറിയിക്കുകയായിരുന്നു. കേസ് അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.

2018ലാണ് ജെസ്‌നയെ കാണാതായത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ജെസ്‌ന. ആദ്യം വെച്ചൂച്ചിറ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിരുന്നു. എന്നാല്‍ അന്വേഷണം എങ്ങും എത്തിയില്ല. കേസ് ഐജി മനോജ് ഏബ്രഹാം ഉള്‍പ്പെടെയുള്ളവര്‍ അന്വേഷിച്ചിരുന്നു.

ജെസ്‌നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം പാരിതോഷികം വരെ പ്രഖ്യാപിച്ചിരുന്നു. ജെസ്‌നയുടെ സഹോദരനും കെ എസ് യു നേതാവ് അഭിജിത്തും നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിട്ടത്.