കെ റെയിലിൽ പിണറായിയെ വിശ്വിസിക്കരുത്, കാശു തരില്ല, അനുഭവം വിവരിച്ച് ഹരിപ്പാടെ ജനങ്ങൾ

കെ റെയിൽ ഭൂമി ഏറ്റെടുക്കലും അളക്കലും നടക്കുമ്പോൾ 12 കൊല്ലം മുമ്പ് 2010ൽ പാത ഇരട്ടിപ്പിക്കാൻ ഭൂമി ഏറ്റെടുത്ത 500 പേർക്ക് ഇനിയും നഷ്ടം നല്കിയിട്ടില്ലെന്ന പരാതിയുമായി ഹരിപ്പാടെ ജനങ്ങൾ. ഇന്ത്യൻ റെയിൽവേയ്ക്ക് വേണ്ടി കേരള സർക്കാരാണ്‌ ഭൂമി ഏറ്റെടുക്കലും മറ്റും അന്ന് നടത്തിയത്. ഇന്ത്യൻ റയിൽവേ നഷ്ടപരിഹാരവും ഭൂമി ഏറ്റെടുത്ത് നല്കിയതിന്റെ 2.5% കമ്മീഷനും കേരള സർക്കാരിനു നല്കിയിട്ടും സംസ്ഥാന സർക്കാർ ആ കാശ് തരുന്നില്ലെന്ന് ജനങ്ങൾ പറയുന്നു. കേന്ദ്രസർക്കാർ നൽകിയ പണം കേരള സർക്കാർ വേറെ പല കാര്യങ്ങൾക്കും പെൻഷൻ കൊടുക്കാനും കിറ്റു നൽകാനുമൊക്കെയായി അവർ വിനിയോ​ഗിച്ചു.+ 12 കൊല്ലം മുമ്പ് ഏറ്റെടുത്ത 50 ഏക്കർ സ്ഥലത്തിനു നഷ്ടപരിഹാരം തരാത്ത ഈ സംസ്ഥാന സർക്കാരിനെ വിശ്വസിക്കരുത് എന്നും ഞങ്ങൾക്ക് കാശ് തരാത്ത ഈ സർക്കാരാണ്‌ ഇപ്പോൾ കെ റെയിലിനു വേണ്ടി 3400 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് എന്ന് ഈ നാട്ടുകാർ പറയുന്നത്

ഇപ്പോൾ കേരളത്തിൽ ജനാധിപത്യമില്ല, ഒരു വീട്ടിലും അതിക്രമിച്ചു കയറാൻ പോലിസുകാർക്കോ ആർക്കും അനുവാദമില്ല. ആ അവസരത്തിലാണ് കുറ്റിയിടുന്ന പേരും പറഞ്ഞ് സാധരണക്കാരുടെ വീടുകളിലേക്ക് ജോലിക്കാർ അതിക്രമിച്ചുകയറുന്നത്. കേരളത്തിൽ ജനാധിപത്യമില്ല, പണാദിപത്യത്തിനും മുകളിൽ നേതാവാദിപത്യമാണെ് നടക്കുന്നതെന്നും ജനങ്ങൾ കർമ ന്യൂസിനോട് പറഞ്ഞു. ഒറ്റ നേതാക്കന്മാരുടെ വീട്ടിൽ പോലും കുറ്റിയിടില്ല.. ജാതിയും മതവും നോക്കിയാണ് കുറ്റിയിടുന്നത്… കിറ്റുകൊടുത്ത് അധികാരം നേടിയ സർക്കാരിപ്പോൾ കുറ്റിയാണ് നൽകുന്നതെന്നും ജനങ്ങൾ‌ പറയുന്നു.