നിങ്ങൾക്ക് എന്റെ നഗ്ന ശരീരം കാണണം എന്ന് തോന്നുന്നുണ്ടോ? എന്ത് ചെയ്യണമെന്ന് പറഞ്ഞു രാധിക ആപ്‌തെ

ബോളിവുഡിലും തെന്നിന്ത്യയിലും വലിയ ആരാധകരുള്ള നടിയാണ് രാധിക ആപ്‌തെ. ഹിന്ദിയ്ക്ക് പുറമെ, മലയാളത്തിലും തമിഴിലുമെല്ലാം അഭിനയിച്ചിട്ടുള്ള താരം രജനികാന്തിനൊപ്പം കബാലിയിലും അഭിനയിച്ചിട്ടുണ്ട്.

തിരക്കേറിയ താരമായ രാധിക പലപ്പോഴും സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ തുറന്നുപറയാരുണ്ട്.അതിനെതിരെ ശബ്ദമുയര്‍ത്താറുണ്ട്. പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ക്കും രാധിക വിധേയയായിട്ടുണ്ടെങ്കിലും ഇതിലൊന്നും തളരാതെ മുന്നോട്ട് പോകുകയാണ് രാധിക ആപ്‌തെ.

ഇപ്പോഴിതാ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ രാധിക പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ നിങ്ങള്‍ക്ക് എന്റെ നഗ്‌ന വീഡിയോ കാണാന്‍ സാധിക്കും. നിങ്ങള്‍ക്ക് നഗ്‌ന ശരീരം കാണണം എന്ന് തോന്നുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ സ്വന്തം കണ്ണാടിക്ക് മുന്നില്‍ നില്‍ക്കണമെന്നാണ് രാധിക പറഞ്ഞിരിക്കുന്നത്. സ്വന്തം ശരീരത്തെക്കുറിച്ച് നാണക്കേട് തോന്നുവര്‍ക്ക് മാത്രമേ മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് ജിജ്ഞാസ ഉണ്ടാവൂ എന്നും രാധിക പറഞ്ഞിരിക്കുന്നു.