ആരതിക്കൊപ്പം റൊമാന്റിക് റീലിൽ ഡോക്ടർ റോബിൻ

ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണനെ മലയാളികൾ അറിയുന്നത്. ഷോയിലൂടെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ ഡോക്ടർ റോബിൻ സ്വന്തമാക്കിയിരുന്നു. ഷോ കഴിഞ്ഞതിൽ പിന്നെ ഉദ്ഘാടനങ്ങളും മറ്റുമായും തിരക്കിലാണ് റോബിൻ. സമൂഹമാധ്യമങ്ങളിൽ ഡോക്ടർ റോബിൻ ഏറെ സജീവമാണ്.

റോബിന്റെ പേരിനൊപ്പം കുറച്ചുനാളുകളായി സോഷ്യൽമീഡിയ ചർച്ച ചെയ്യുന്ന ഒരു പേരാണ് ആരതി പൊടി. നടിയും മോഡലുമായ ആരതിയോടൊപ്പം റോബിൻ പങ്കുവച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരതിയുമായി പ്രണയത്തിലാണോ എന്ന് ആരാധകർ റോബിനോട് ചോദിക്കുകയും ഉണ്ടായി. എന്നാൽ ആരതിയുമായി നല്ല സൗഹൃദം മാത്രമാണ് ഉള്ളതെന്നായിരുന്നു റോബിൻ ഇതുവരെ നൽകിയിരുന്ന മറുപടി.

ആരതിയ്ക്ക് ഒപ്പമുള്ള വീഡിയോകളും റീലുകളുമൊക്കെ ഇടയ്ക്കിടെ റോബിൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. ഇപ്പോൾ ആരതിയ്ക്ക് ഒപ്പമുള്ള ഒരു റൊമാന്റിക് റീൽ ആണ് റോബിൻ ഷെയർ ചെയ്തിരിക്കുകയാണ്. വീഡിയോ പുറത്ത് വന്ന പിറകെ രസകരമായ കമന്റുകളാണ് ആരാധകർ കുറിക്കുന്നത്. ‘അപ്പോൾ ആ കാര്യത്തിന് ഒരു തീരുമാനം ആയി ഇതിനി എവിടെ ചെന്ന് അവസാനിക്കും? ഡോക്ടറെ നിങ്ങൾ തമ്മിൽ ലവ്വ് ആണോ?’ എന്നിങ്ങനെ പോവുന്നു ഓരോ കമന്റുകൾ.

ബിഗ് ബോസിൽ എത്തും മുൻപേ സോഷ്യൽ മീഡിയയിലെ താരമാണ് റോബിൻ. ഡോ.മച്ചാൻ എന്ന പേരിലാണ് റോബിൻ അറിയപ്പെട്ടു വന്നിരുന്നത്. തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നതിനിടെയാണ് റോബിൻ ബിഗ് ബോസിൽ എത്തിയത്.