വീണാ വിജയനെ വിവാഹം ചെയ്താലും മുഹമ്മദ് റിയാസ് ആദ്യ ഭാര്യക്കും 2 കുട്ടികൾക്കും ചിലവിനു നല്കണം

പി.എ മുഹമദ് റിയാസ് വീണാ വിജയൻ

കോഴിക്കോട്:മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും ബിസിനസ് കോർപ്പറേറ്റും ഐ.ടി സ്ഥാപന ഉടമയുമായ  വീണാ വിജയനും ഡി.ഐ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസുമായുള്ള വിവാഹം നിശ്ചയിച്ചതിനു പിന്നാലെ മുഹമ്മദ് റിയാസ് ആദ്യ ഭാര്യയേ ക്രൂരമായി പീഢിപ്പിച്ച വിവരങ്ങൾ വീണ്ടും ചർച്ചയാകുന്നു.

ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ആയിരുന്നപ്പോൾ പി എ മുഹമ്മദ് റിയാസിന്റെ ആദ്യ ഭാര്യക്ക് അനുഭവിക്കേണ്ടി വന്നത് കൊടും ക്രൂരതകളാണ്. ഇത് വിവരിച്ച് ഭാര്യയായിരുന്നു ഡോ. സമീഹ സൈതലവി ഗാര്‍ഹിക പീഡന കേസ് നല്‍കിയിരുന്നു. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ആയിരുന്നു കേസ് ഫയല്‍ ചെയ്തിരുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ശീരീരികമായും മാനസികമായും കടുത്ത പീഡനമാണ് തനിക്ക് സഹിക്കേണ്ടി വന്നത് എന്നായിരുന്നു ഡോ. സമീഹ സെയ്തലവി നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നത്.

നല്ല രീതിയിൽ പഠിച്ച് എം.ബി.ബി.എസ് പൂർത്തിയാക്കിയ ആദ്യ ഭാര്യയേ ജോലിക്ക് പോലും പോകാൻ മുഹമദ് റിയാസ് സമ്മതിച്ചില്ലായിരുന്നു. സി.പി.എമ്മിന്റെ ഉറച്ച പ്രവർത്തകയും പോഷക സംഘടനാ നേതാവും കൂടിയായ ആദ്യ ഭാര്യയേ വിവാഹ ശേഷം രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും മുഹമദ് റിയാസ് വിലക്കിയിരുന്നു.

ഭര്‍ത്താവ് തന്നെ ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിക്കാറുണ്ടെന്നാണ് സമീഹ പരാതിയില്‍ പറഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടേണ്ടിയും വന്നു എന്നും സമീഹ പരാതിയില്‍ പറഞ്ഞിരുന്നു. സമീഹക്കും മക്കള്‍ക്കും സംരക്ഷണം നല്‍കണമെന്ന് അന്ന് കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ക്രൂരമായ പീഡനമാണ് സമീഹയ്ക്ക് മുഹമ്മദ് റിയാസില്‍ നിന്നും ഏല്‍ക്കേണ്ടി വന്നത്. അത്രയും സഹി കെട്ട് ജീവിക്കാനാകാതെ വന്നപ്പോഴാണ് സമീഹ പരാതിയുമായി കോടതിയെ സമീപിച്ചത്. ഈ മുഹമ്മദ് റിയാസിനെ തന്നെയാണ് പിണറായി വിജയന്റെ മകള്‍ രണ്ടാം വിവാഹത്തിനായി തിരഞ്ഞെടുത്തത്.

പി.എ മുഹമദ് റിയാസ് വീണാ വിജയൻ
പി.എ മുഹമദ് റിയാസ് വീണാ വിജയൻ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ ആളാണ് സമീഹ. എന്നാല്‍ വിവാഹ ശേഷം പ്രാക്ടീസ് ചെയ്യാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും സമീഹ പരാതിയില്‍ പറയുന്നുണ്ട്. ഏറെ കാലം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് റിയാസും സമീഹയും വിവാഹിതരാകുന്നത്. 2002 ല്‍ ആയിരുന്നു വിവാഹം.

പിണറായി വിജയന്റെ മകള്‍ വീണയും മുഹമ്മദ് റിയാസുമായുള്ള വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് വെച്ച് ഈ മാസം 15ന് അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക. വിവാഹ റജിസ്‌ട്രേഷന്‍ കഴിഞ്ഞു. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ബംഗളൂര്‍ ആസ്ഥാനമായ ഐടി കമ്പനിയുടെ ഡയറക്ടറാണ് വീണ.

വീണയ്ക്ക് ഇപ്പോൾ ഒരു കുട്ടിയുണ്ട്. കുട്ടി ഇപ്പോൾ വീണക്കൊപ്പമാണ്‌. വിവാഹം കഴിഞ്ഞാൽ കുട്ടിയെ മുഹമദ് റിയാസും, വീണയും സംരക്ഷിക്കാം എന്നാണ്‌ ധാരണ എന്നും അറിയുന്നു.ദീര്‍ഘനാള്‍ ഒറാക്കിളില്‍ പ്രവര്‍ത്തിച്ചിരുന്നു. എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ മുഹമ്മദ് റിയാസ്, 2009ല്‍ കോഴിക്കോട് ലോക്‌സഭാ സീറ്റില്‍ മത്സരിച്ചതോടെയാണ് ശ്രദ്ധേയനാകുന്നത്.

പി.എ മുഹമദ് റിയാസ്
പി.എ മുഹമദ് റിയാസ്

സമീഹയുമായുള്ള പരാതി ഒടുവില്‍ ഒത്തുതീര്‍പ്പാക്കി പരസ്പര സമ്മതത്തോടെ വിവാഹബന്ധം പിരിയാന്‍ ധാരണയില്‍ എത്തിയിരിക്കുകയാണ് ഇരുവരും. എന്നാല്‍ മൊഴിചൊല്ലിയുള്ള വിവാഹ മോചനം ആയിരിക്കില്ല ഇത്. സെപ്തംബര്‍ 18 ന് രാത്രി കോഴിക്കോട് വച്ച് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് കാര്യങ്ങള്‍ തീരുമാനിച്ചത്. റിയാസിനെതിരെ ഭാര്യ ഡോ സമീഹ സൈതലവി നല്‍കി ഗാര്‍ഹിക പീഡന കേസ് പിന്‍വലിയ്ക്കാന്‍ ധാരണയായിക്കഴിഞ്ഞു.

വീണാ വിജയൻ മാതാപിതാക്കൾക്കൊപ്പം

ഈ ബന്ധത്തില്‍ രണ്ട് മക്കളാണുള്ളത്. മക്കളെ സമീഹയുടെ കൂടെ വിടാനാണ് ധാരണ ആയിരിക്കുന്നത്. മാത്രമല്ല കുട്ടികള്‍ക്ക് അയ്യായിരം രൂപ വീതം രണ്ട് മക്കള്‍ക്കും പ്രതിമാസം ജീവനാംശം മുഹമ്മദ് റിയാസ് നല്‍കണം.ഭാര്യ സമീഹ സൈതലവിയ്ക്ക് എത്രരൂപ ജീവനാംശം നല്‍കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.