എനിക്കിഷ്ടം സാരി, എന്നാൽ സാരി ഉടുത്താൽ പലരുടേയും കമന്റുകൾ ഇങ്ങിനെ, ഇനിയ പറയുന്നു

താൻ സാരി ഉടുത്താൽ സെക്സി ലുക്ക് എന്നാണ്‌ പലരുടേയും അഭിപ്രായം. കാരണം ഞാൻ തിരഞ്ഞെടുക്കുന്ന സാരിയുടെ പ്രത്യേകതകളും കൂടിയായിരിക്കും. മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഇനിയ. ടെലിഫിലിമുകളിലും ഷോര്‍ട്ട്ഫിലിമുകളിലും ബാലതാരമായി അഭിനയിച്ചാണ് നടി അഭിനയ രംഗത്ത് എത്തിയ ഇനിയ പറയുന്നു . തുടര്‍ന്ന് നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചു. ഗ്ലാമറസായ വേഷങ്ങളിലും ഇനിയ തിളങ്ങി. സോഷ്യല്‍ മീഡിയകളിലും താരം സജീവമാണ്. ഇപ്പോള്‍ തന്റെ വസ്ത്രധാരണത്തെ കുറിച്ചും ഫാഷന്‍ സങ്കല്‍പങ്ങളെ കുറിച്ചും തുറന്ന് പറയുകയാണ് ഇനിയ. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇനിയ ഇക്കാര്യം തുറന്ന് പറഞ്ഞത്.

ഇനിയയുടെ വാക്കുകള്‍ ഇങ്ങനെ;

ഒരാള്‍ അണിഞ്ഞിരിക്കുന്ന വസ്ത്രത്തില്‍ നന്ന് ആയാളുടെ സ്വഭാവം അറിയാമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ താന്‍ അക്കാര്യത്തില്‍ വിശ്വസിക്കുന്നില്ല. സന്ദര്‍ഭത്തിനനുസരിച്ച് വസ്ത്രം ധരിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഷോപ്പിങ്ങിനായി അധികം സമയം ചിലവഴിക്കാറില്ല. ചേച്ചിയാണ് അതിന് സഹായിക്കുന്നത്. കൂടാതെ ഫാഷനെ കുറിച്ച് എല്ലാ ഐഡിയകളും പറഞ്ഞു തരുന്നതും ചേച്ചി സ്വാതിയാണ്. അത് പരീക്ഷിക്കുന്നതിലാണ് എനിക്ക് താല്‍പര്യം.

തനിയ്ക്ക് കൂടുതല്‍ ഇണങ്ങുന്നത് സാരിയാണ്. അതിനാല്‍ തന്നെ ഫംഗ്ഷനുകള്‍ക്ക് പോകുമ്പോള്‍ ആദ്യം പരിഗണിക്കുന്നത് സാരി തന്നെയാണ്. സാരി ഉടുത്താല്‍ ഞാന്‍ സെക്‌സിയാണെന്ന് ഒരുപാട് പേര്‍ പറയാറുണ്ട്. കൂടുതലും സിമ്പിള്‍ ഡിസൈനുള്ള ഷിഫോണ്‍ സാരിയാണ് ഏറ്റവും ഇഷ്ടം. പട്ടുസാരിയും മുല്ലപ്പൂവും വച്ച് പരമ്പരാഗത രീതിയില്‍ ഒരുങ്ങുന്നത് വലിയ ഇഷ്ടമാണ്. യാത്രകളില്‍ കാഷ്വല്‍സ് ജീന്‍സും ടോപ്പുമാണ് ധരിക്കാറുള്ളത്, ബ്ലാക്ക് ആന്റ് വൈറ്റ് കോമ്പിനേഷനാണ് കാഷ്വല്‍സില്‍ അധികം ഉപയോഗിക്കാറുളളത്. അത് പോലെ ഗൗണുകളും തനിയ്ക്ക് ചേരുന്ന വസ്ത്രമാണ്.