`ഞങ്ങളോട് അരുതേ, ഇനിയും ഇത് ഞങ്ങൾക്ക് താങ്ങാനാകില്ല’

തിരുവനന്തപുരം. ഹർത്താലോ പ്രതിഷേധമോ എന്ത് നടന്നാലും അതൊക്കെ അവസാനം എത്തുന്നത് കെഎസ്ആർടിസി ബസ് തകർക്കുന്നതിലേക്കായിരിക്കും. പോപ്പുലർഫ്രണ്ട് നിയമങ്ങൾ ലംഘിച്ച് നടത്തിയ ഹർത്താലിൽ നിരവധി കെഎസ്ആർടിസി ബസുകൾ തകർന്നു എന്നുള്ള വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്‍റെ പേരിൽ നടത്തിയ അക്രമങ്ങളിൽ സംസ്ഥാനത്താകെ 51 ബസ്സുകൾ ആണ് തകർത്തത് – എസ്ആർടിസി അറിയിച്ചു. ഇതിൽ 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു കൃത്യമായ കണക്കെടുത്താൽ നഷ്ടം ഇതിലും കൂടും എന്നാണ് മാനേജ്‌മന്റ് ഹർത്താൽ അടിച്ചമർത്തുമെന്ന സംസ്ഥാന സർക്കാരിൻ്റെ വാക്കു വിശ്വസിച്ച് രാവിലെ സർവീസ് നടത്തിയ നിരവധി കെഎസ്ആർടിസി ബസുകളാണ് കല്ലേറിൽ പോപ്പുലര്‍ ഫ്രണ്ട് തകർക്കുകയായിരുന്നു. രാവിലെ യാത്ര ആരംഭിച്ച നിരവധി സർവീസുകൾ ഇടയ്ക്ക് യാത്ര അവസാനിപ്പിക്കേണ്ട സാഹചര്യവും ഉണ്ടായി.

സമരങ്ങൾക്കും പ്രതിഷേധ പ്രകടനങ്ങൾക്കുമിടയിൽ ബസുകൾ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾക്കെതിരെ കെഎസ്ആർടിസി രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെഎസ്ആർടിസി രംഗത്തെത്തിയത്. `ഞങ്ങളോട് അരുതേ´ എന്ന തലക്കെട്ടോടെയാണ് സമരങ്ങളുടെ കരുത്തുകാട്ടാൻ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കാൻ കെഎസ്ആർടിസി അപേക്ഷിക്കുന്നു. പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാൻ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവർ ഒരു കാര്യം മനസ്സിലാക്കണമെന്നും നിങ്ങൾ തകർക്കുന്നത്… നിങ്ങളെത്തന്നെയാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കെഎസ്ആർടിസി പറഞ്ഞിരിക്കുന്നു. ഇവിടുത്തെ സാധാരണക്കാരൻ്റെ സഞ്ചാര മാർഗ്ഗത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള സമരമാർഗങ്ങൾ അവസാനിപ്പിക്കണമെന്നാണ് കെഎസ്ആർടിസി ആവശ്യപ്പെടുകയാണ്.

കെഎസ്ആർടിസിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം ഇങ്ങനെ:

അരുതേ …

ഞങ്ങളോട് …

പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട് …
പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാൻ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക …

ഇനിയും ഇത് ഞങ്ങൾക്ക് താങ്ങാനാകില്ല.

പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാൻ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവർ ഒന്നു മനസ്സിലാക്കുക … നിങ്ങൾ തകർക്കുന്നത്… നിങ്ങളെത്തന്നെയാണ്. ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാർഗ്ഗത്തെയാണ്…
ആനവണ്ടിയെ തകർത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാർമ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക …

ഇതിനിടെ, കെഎസ്ആർടിസിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കമൻ്റിലൂടെ നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ അച്ഛനെയും മകളെയും ആക്രമിച്ച് സംഭവത്തെയാണ് പോസ്റ്റിനു താഴെ വിമർശനങ്ങൾ ഉന്നയിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. തങ്ങളെ ദ്രോഹിക്കരുത് എന്ന് അപേക്ഷിക്കുകയാണ് അന്ന് അച്ഛനുംമകളും ജീവനക്കാരോട് ചെയ്തതെന്നും അവർ അത് ചെവിക്കൊണ്ടില്ലെന്നും കമൻ്റിലൂടെ ചിലർ പറഞ്ഞിരിക്കുന്നു. കെ എസ് ആർ ടി സി ബസുകൾ നിയമ ലംഘനത്തിലൂടെ ഹർത്താൽ നടത്തി അടിച്ച് പോളിസിച്ചും കല്ലെറിഞ്ഞും തകർത്തവരെ കാട്ടാക്കട സംഭവത്തെ കൂട്ട് പിച്ചിരിക്കുകയാണ്.