ദൈവത്തിന്റെ പേരിൽ കോലം കെട്ടി മനുഷ്യരെ പറ്റിക്കുന്നവരെ വച്ചു പൊറുപ്പിക്കാൻ ഒരു മതവും പറയുന്നില്ല- ഡോ. അനുജ ജോസഫ്

തിരുവന്തപുരം ബാലരാമപുരത്ത് മദ്രസക്ക് ഉള്ളിൽ 17 വയസുകാരി തൂങ്ങി മരിച്ചത് കഴി‍ഞ്ഞ ദിവസമാണ്. തിരുവനന്തുരം ബീമാപളളി സ്വദേശിനി അസ്മിയ ആണ്‌ ഉസ്താദിന്റെയും മറ്റും ഉപദ്രവം മൂലം പിടിച്ചു നില്ക്കാൻ ആകാതെ ജീവനൊടുക്കിയത്. ഉസ്താദും മദ്രസ അദ്ധ്യാപകരും ചേർന്ന് പെൺകുട്ടിയെ ഉപദ്രവിച്ചതായി ആത്മഹത്യക്ക് മുമ്പ് വീട്ടുകാരേ വിളിച്ച് ഫോണിൽ പറഞ്ഞിരുന്നു. 17വയസ്സുള്ള മകളെ മതപഠനമെന്നും പറഞ്ഞു ഇത്തരം സ്ഥാപനങ്ങളിലേയ്ക്ക് പറഞ്ഞയക്കുമ്പോൾ സത്യത്തിൽ ആ കൊച്ചിനെ കൊലയ്ക്ക് കൊടുത്തത് പോലും നിങ്ങളാണെന്നെ പറയാനാകൂവെന്ന് വീട്ടുകാരോട് പറയുകയാണ് ഡോ. അനുജ ജോസഫ്

ഡോക്ടറുടെ കുറിപ്പിങ്ങനെ

തിരുവനന്തപുരം ബാലരാമപുരം അൽ അമൻ മതപഠന കേന്ദ്രത്തിൽ 17വയസ്സുള്ള അസ്മിയ മരണപ്പെട്ടു. ആത്മഹത്യ എന്നാണ് വാദം.തന്നെ ഉസ്താദും ടീച്ചറും ഒക്കെ ഉപദ്രവിക്കുകയാണെന്നും, വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടു പോകണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടതിനെ തുടർന്നു പഠനകേന്ദ്രത്തിലെത്തിയ മാതാപിതാക്കൾക്ക് മകൾ മരണപ്പെട്ടു എന്ന വാർത്തയാണ് ലഭിച്ചത്.

ഈ സംഭവത്തിൽ ആ പെൺകുട്ടിയുടെ മാതാപിതാക്കൾ എന്നു പറയപ്പെടുന്നവരോടാണ് ഉസ്താദിന്റെയും,പള്ളീലച്ചന്റെയും പൂജാരിയുടേയുമൊക്കെ തോന്ന്യവാസം ഇതിനു മുൻപ് വാർത്തകളിലൂടെ അറിയാത്തവരൊന്നുമല്ല നിങ്ങൾ, 17വയസ്സുള്ള മകളെ മതപഠനമെന്നും പറഞ്ഞു ഇത്തരം സ്ഥാപനങ്ങളിലേയ്ക്ക് പറഞ്ഞയക്കുമ്പോൾ സത്യത്തിൽ ആ കൊച്ചിനെ കൊലയ്ക്ക് കൊടുത്തത് പോലും നിങ്ങളാണെന്നെ പറയാനാകൂ.

എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത കുറച്ചു ആൾക്കാരുണ്ട്. പെങ്കൊച്ചായാലും, ആൺകൊച്ചായാലും ശെരി നിങ്ങളുടെ കുഞ്ഞുങ്ങളെ അപകടകരമായ സാഹചര്യങ്ങളിലേയ്ക്ക് പറഞ്ഞു വിടാതിരിക്കുക. ഒരു മതഗ്രന്ഥത്തിലും പറയുന്നില്ല , ദൈവത്തിന്റെ പേരിൽ കോലം കെട്ടി മനുഷ്യരെ പറ്റിക്കുന്നവരെ വച്ചു പൊറുപ്പിക്കാൻ, എന്നാൽ നമ്മുടെ ഈ നാട്ടിൽ എത്രയൊക്കെ ദുർഅനുഭവങ്ങൾ ഉണ്ടായാലും കണ്ണടയ്ക്കുകയാണ്, എന്തിനു വേണ്ടി, ദൈവത്തിനു വേണ്ടിയോ, അല്ല, കപടലോകത്തിലെ, ചതിയന്മാരെ ഇനിയും വിശ്വസിക്കണോ,
അസ്മിയമാർക്കു ഇനിയും നീതി ലഭിക്കാതിരിക്കാൻ