എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസിയുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ ബാൻ‌ ചെയ്തെങ്കിലും പുതിയ അക്കൗണ്ട് തുടങ്ങിയതായി ഡോ ഭാർഗവ റാം

എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസിക്ക് ബം​ഗാളിൽ നിന്നും ഉൾപ്പെടെ സഹായങ്ങൾ ലഭിച്ചിട്ടുണ്ടെന്നും. എക്സ് പ്ലാറ്റ്ഫോമിൽ ഫൈസിയുടെ അക്കൗണ്ട് ഇന്ത്യയിൽ പൂട്ടിക്കെട്ടിയെങ്കിലും. നിയന്ത്രണത്തിന് ശേഷം ഫൈസി മറ്റൊരു അക്കൗണ്ട് തുടങ്ങിയതായും ഡോ. ഭാർഗവ റാം.

ഡോ. ഭാർഗവ റാമിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇന്നലെ വീട് റെയ്ഡ് ചെയ്യപ്പെട്ട SDPI ദേശീയ പ്രസിഡണ്ടായ MK ഫൈസിക്ക് ബംഗാളിൽ നിന്നും ഉൾപ്പെടെ ചില സഹായങ്ങളും സംരക്ഷണങ്ങളും ലഭിച്ചിട്ടുണ്ട്. ഫൈസിയുടെ ഇത്തരം ബന്ധങ്ങളെ കുറിച്ച് ഏജൻസികൾ സമഗ്രമായി അന്വേഷിക്കണം. സഹായികൾ എത്ര ഉന്നതരായാലും അവരെ നിയമനടപടിക്ക് വിധേയരാക്കുവാനുള്ള ഇച്ഛാശക്തി കേന്ദ്രസർക്കാർ കാണിക്കണം.

അവരെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും പുറത്താക്കണം. ഫൈസിയുടെ Twitter Account, ഒരു വർഷത്തിലേറെ ആയി നിയമനടപടിയുടെ ഭാഗമായി ഇന്ത്യയിൽ പൂട്ടിക്കെട്ടിയിരിക്കുകയാണ്. എന്നാൽ ഈ Account വിദേശരാജ്യങ്ങളിൽ നിന്നും കാണാൻ കഴിയുന്നുണ്ട്.

ഇന്ത്യയിലെ നിയന്ത്രണത്തിനു ശേഷം ഫൈസി Twitterൽ മറ്റൊരു Account തുടങ്ങിയത് ഇപ്പോഴും ഉപയോഗത്തിൽ ഉണ്ട്. അതിന് നിയന്ത്രണം കൊണ്ട് വരാൻ ഇത് വരെയും കഴിഞ്ഞിട്ടില്ല.