മമത ബാനർജിയെ പ്രവേശിച്ച ആശുപത്രിയിലെത്തി ഡോക്ടർമാരുമായി ചർച്ച നടത്തി ഡോ സി വി ആനന്ദ ബോസ്

മുഖ്യമന്ത്രി മമത ബാനർജിയെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വിവരമറിഞ്ഞയുടൻ ഗവർണർ ഡോ സി വി ആനന്ദ ബോസ് കൊൽക്കത്തയിലെ SSKM ആശുപത്രിയിലെത്തി അവരെ ചികിത്സിക്കുന്ന ഡോക്ടർമാരുമായി ചർച്ച നടത്തി. ആവശ്യമെങ്കിൽ മികച്ച ചികിത്സ ലഭ്യമാക്കാൻ രാജ്യത്തെവിടെയും എല്ലാ ഏർപ്പാടും ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചു.

ആരോഗ്യസ്ഥിതി ഇപ്പോൾ നിയന്ത്രണത്തിലാണെന്ന് ഡോക്ടർമാർ ഗവർണറെ ധരിപ്പിച്ചു. മമത അതിവേഗം സുഖം പ്രാപിക്കട്ടെയെന്ന് ഗവർണർ ആശംസിച്ചു. മുൻപ് കാൽമുട്ടിന് പരിക്കേറ്റപ്പോൾ വിദഗ്‌ധ ചികിത്സയ്ക്കായി രാജ്യത്തെ മികച്ച പത്തു വിദഗ്‌ധ ഡോക്ടർമാരെ ഉൾപ്പെടുത്തി ഗവർണർ ഒരു പാനൽ രൂപീകരിച്ചിരുന്നു.

അതേ സമയം വീണ് പരിക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു. നെറ്റിയില്‍ സാരമായി മുറിവേറ്റിടത്ത് നാല് തുന്നലിട്ട ശേഷമാണ് മമത ഡിസ്ചാര്‍ജായത്. ഇന്നലെ രാത്രിയാണ് മമതയെ നെറ്റിയില്‍ നിന്ന് രക്തമൊഴുകുന്ന നിലയില്‍ കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ എത്തിച്ചത്. വിഷയം തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. വീടിനുള്ളില്‍ കാല്‍ വഴുതി വീണതാകാമെന്ന് ബംഗാളില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.