അമൃത സുരേഷിന്റെ അമ്മയെ കാണാൻ ഓടിയെത്തി ഡോ. റോബിൻ

ബിഗ് ബോസ് മലയാളം സീസൺ 4 മത്സരാർഥികളിൽ ഏറെ ആരാധകരുള്ള താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ .ഷോയിൽ നിന്ന് പുറത്തായെങ്കിലും ഇതിനോടകം തന്നെ പുറത്ത് വലിയ ഒരുകൂട്ടം ആരാധകരെ ഡോ.റോബിൻ സ്വന്തമാക്കി കഴിഞ്ഞു. ആരാധകരിൽ പലരും അദ്ദേഹത്തെ തന്നെ സീസൺ 4 ലെ വിജയിയായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അത്രക്കായിരുന്നു ഡോ.റോബിനോടുള്ള പ്രേഷകരുടെ സ്നേഹം.

ഗായിക അമൃത സുരേഷിന്റെ അമ്മ ലൈല സുരേഷിനെ കാണാനെത്തിയിരിക്കുകയാണ് ഡോ. റോബിൻ. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ അമൃത തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. കാണണം എന്ന് ആഗ്രഹിച്ചപ്പോൾ മകനെ പോലെ എന്റെ അടുത്ത് ഓടിയെത്തിയ ഡോ റോബിൻ രാധാകൃഷ്ണൻ. റോബിൻ എന്നും റോബിനെ സമൃദ്ദമായി അനുഗ്രഹിക്കട്ടെ’ എന്നാണ് ലൈല റോബിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചു

റോബിന് ഒപ്പമുള്ള സെൽഫി ചിത്രമാണ് അമൃത സുരേഷ് ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്. ബിഗ്ഗ് ബോസ് മലയാളംസീസൺ 2യിലെ വൈൽഡ് കാർഡ് എൻട്രി കണ്ടസ്റ്റന്റ് ആയിരുന്നു അമൃത സുരേഷ്. അതുകൊണ്ട് തന്നെ ക്യാപ്ഷനായി എഴുതിയത് സീസൺ 2 സീസൺ 4 നെ കണ്ട് മുട്ടിയപ്പോൾ എന്നാണ്.

എന്നാൽ അമൃത സുരേഷ് പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു സസ്‌പെൻസ് കൂടെയുണ്ട്. റോബിൻ അമൃത സുരേഷിന്റെ അമ്മയെ കാണാൻ വന്നത് തനിച്ചല്ല, റോബിനൊപ്പം ആരതി പൊടിയും ഉണ്ടായിരുന്നു. നിലവിൽ ദിൽഷയുമായുള്ള പ്രണയ ബന്ധം ഇല്ല എന്ന് ആയതോടെ ആരതിയുമായുള്ള റോബിന്റെ പ്രണയ കഥ സോഷ്യൽ മീഡിയയിൽ ശക്തമായി പ്രചരിയ്ക്കുന്നതിന് ഇടെയാണ് അമൃത സുരേഷിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി.

അടുത്തിടെ റോബിൻ പ്രണയത്തെക്കുറിച്ച് പറഞ്ഞതിങ്ങനെയായിരുന്നു .ഷോയിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായ ദിൽഷയെ റോബിന് ഇഷ്ടമാണ് എന്നൊക്കെയുള്ള അഭ്യുഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും അതൊന്നും റോബിൻ തുറന്നു പറഞ്ഞിരുന്നില്ല. ഷോയിലും റോബിന് ദിൽഷയോട് അക്കാര്യം പറയാൻ കഴിഞ്ഞിരുന്നില്ല. ഷോയിൽ ദിൽഷ റോബിൻ തന്റെ ബെസ്റ്റ് ഫ്രണ്ട് എന്നാണ് പറയുന്നത്.എന്നാൽ ഒരു പ്രണയം അതിൽ ഒളിഞ്ഞുകിടക്കുന്നുണ്ടെന്നു ആരാധകർ പറയുമായിരുന്നു.ഇരുവരും ഒന്നിക്കണമെന്നതും ആരാധകരുടെയും ആഗ്രഹമാണ്. ഇപ്പോഴും ബിഗ്‌ബോസ് ഷോയിൽ തുടരുകയാണ് ദിൽഷ.എന്നാൽ ദിൽഷ ഷോയിൽ നിന്ന് പുറത്തുവരുമ്പോൾ താൻ ദിൽഷായോട് തന്റെ ഇഷ്ടം തുറന്നു പറയുമെന്നും ദിൽഷ അത് അക്‌സെപ്റ്റ് ചെയ്യുകയാണെങ്കിൽ പിന്നീട് വിവാഹത്തിലേക്ക് കടക്കുമെന്നും റോബിൻ പറയുകയാണ്. അതല്ല,ഫ്രണ്ട് ആയി തുടരാനാണ് ദിൽഷക്ക് താല്പര്യമെങ്കിൽ അങ്ങനെ തുടരുമെന്നും ഡോ.റോബിൻ വ്യക്തമാക്കി.