നിങ്ങളുടെ മനസ്സിൽ നിന്നും പുറത്തു വരുന്ന ദുർഗന്ധവും വ്രണങ്ങളും എന്നെയും എന്റെ കുടുംബത്തെയും ബാധിക്കില്ല

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദുർഗ കൃഷ്ണ. യുവ നിർമാതാവ് അർജുനാണ് ദുർഗയുടെ ഭർത്താവ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2021 ഏപ്രിൽ അഞ്ചിനാണ് ഇരുവരും വിവാഹിതർ ആയത്. വിവാഹ ശേഷവും ദുർഗ അഭിനയത്തിൽ സജീവമാണ്. അർജുനും ദുർഗയും ഒരുമിച്ച് ടിവി ഷോകളിൽ എത്താറുണ്ട്. ദുർ​ഗ കൃഷ്ണ കൃഷ്ണ ശങ്കറിനൊപ്പം അഭിനയിച്ച ഉടുക്ക് എന്ന ചിത്രം തുടക്കം മുതലേ ചർച്ചയായിരുന്നു. കഴിഞ്ഞ ദിവസം ട്രെയിലർ പുറത്തുവന്നതോടെ ദുർഗയ്‌ക്കെതിരെയുള്ള വിമർശനങ്ങൾ കൂടുകയായിരുന്നു. ഇപ്പോളിതാ ഭാര്യക്കു നേരെ വരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഭർത്താവ്.

വളരെ അധികം അപ്രിയരായ സദാചാര കുരുക്കളേ, എന്റെയും എന്റെ ഭാര്യയുടെയും ജോലി സംബന്ധമായ മേഖല സിനിമ ആയതിനാലും, ആർട്ടിസ്റ്റ് എന്ന നിലയിൽ തിരഞ്ഞെടുക്കുന്ന കഥാപാത്രം ആവശ്യപ്പെടുന്ന പോലെ ദുർഗ്ഗക്ക് ഉത്തരവാദിത്തമുള്ളതു കൊണ്ടും, സിനിമ വേറെ ജീവിതം വേറെ എന്ന് മനസിലാക്കുവാൻ ഉള്ള കോമൺ സെൻസ് ഉള്ളത് കൊണ്ടും; കേവലം ഒരു ലിപ്‌ലോക്കിന്റെ പേരിൽ എന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്ത പകൽ മാന്യൻമാർക്കും കുലസ്ത്രീകൾക്കും ഒരു ലോഡ് പുച്ഛം ഉത്തരമായി നൽകുന്നു.

അതിനെ ചൊല്ലി നിങ്ങളുടെ മനസ്സിലെ സദാചാര കുരുക്കൾ പൊട്ടുമ്പോൾ അത് ദുർഗ്ഗ എന്ന അഭിനേത്രിക്കു മാനസികമായി വിഷമങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ മനസ്സിൽ നിന്നും പുറത്തു വരുന്ന ദുർഗന്ധവും വ്രണങ്ങളും എന്നെയും എന്റെ കുടുംബത്തെയും കുടുംബാംഗങ്ങളെയും ഒരു വിധത്തിലും ബാധിക്കുന്നില്ലെന്നും, ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യാൻ വിധം ദുർഗ്ഗക്ക് പൂർണ സപ്പോർട്ട് എന്റെയും എന്റെ കുടുംബത്തിന്റെയും ഭാഗത്തു നിന്നും തുടർന്നും ഉണ്ടാകുമെന്നും നിങ്ങളെ സന്തോഷത്തോടെ അറിയിക്കുന്നു. എല്ലായ്‌പ്പൊഴും എനിക്കൊപ്പമുള്ളതിന് നന്ദി ഉണ്ണിയേട്ടാ, ഐ ലവ് യൂ എന്നായിരുന്നു അർജുന്റെ പോസ്റ്റിന് താഴെയായി ദുർഗ കുറിച്ചത്.