മുഖ്യമന്ത്രിയുടെ വിവാഹ സദ്യ ഊണില്‍ വിമര്‍ശനം

മുഖ്യമന്ത്രിയുടെ വിവാഹ സദ്യ ഊണില്‍ വിമര്‍ശനം. വിവാദ വ്യവസായിയാണോ മുഖ്യമന്ത്രിയ്ക്ക് വലുത് എന്ന ചോദ്യം ശക്തം.
കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ജനങ്ങള്‍ക്ക് ഇടയിലേക്കല്ലേ പോകേണ്ടത്? മഴക്കെടുതിയില്‍ നട്ടംതിരിയുന്ന ജനങ്ങളെ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതെന്ത്?
ജനകീയ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ സാനിധ്യം ലജ്ജാകരമായ അവസ്ഥയില്‍ കുറയുന്നു.
മറ്റു മുഖ്യമന്ത്രിമാരെ പോലെയല്ല കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്നോര്‍ക്കണം. മുഖ്യമന്ത്രിയുടെ വിവാദ വ്യവസായിയുമായുള്ള കൂടിക്കാഴ്ച വിമര്‍ശിക്കപ്പെടുന്നു.
പ്രിന്‍സ് വൈദ്യന്റെ വീട്ടില്‍ മുഖ്യമന്ത്രി ചിലവഴിച്ചത് ഒരുമണിക്കൂറില്‍ അധികം. ശനിയാഴ്ച്ച വൈകിട്ട് 6:22 മുതല്‍ 7:33 വരെയാണ് വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തത്. ഡി വൈ എഫ് ഐ സമ്മേളനങ്ങളിലാണ് മുഖ്യമന്ത്രിയെ പരാമര്‍ശിക്കുന്നത്.
സ്വയം വിമര്‍ശനാത്മകമായാണ് ഡി വൈ എഫ് ഐയുടെ വിരല്‍ ചൂണ്ടല്‍.

https://youtu.be/VCrgzkYbTH4